അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
നിത്യസത്യമായ ദേവി നിർമ്മലേ നമോസ്തുതേ..
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
വിണ്ണിൽനിന്നു മണ്ണിതിൽ പിറന്ന പുണ്യതേജസേ...
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
മണ്ണിലുള്ളൊരമ്പലങ്ങളിൽ പ്രസിദ്ധമായതാം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ഭക്തിസാന്ദ്രമായ ഹൃത്തിനേകി ശക്തി അംബ നീ..
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
സർവ്വമുക്തിദായികേ സുവർണ്ണപത്മസുസ്ഥിതേ..
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ധവളമായ പട്ടുടുത്ത് സുപ്രഭാതവേളയിൽ
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ഉച്ചനേരം രക്തവസനധാരിണിയാം കാളിയായ്
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
നീലയാടചുറ്റി ചാരുസന്ധ്യയിൽ ശ്രീ ദുർഗ്ഗയായ്
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
വാണിയായി കാളിയായി ദുർഗ്ഗയായി നിത്യവും
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ഭൂതബാധയൊക്കെ നീക്കി കീഴ്ക്കാവിൽ അമ്മയായ്
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
സമസ്തലോകകാരിണീ സർവ്വരോഗനാശിനീ
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ബ്രഹ്മദേവ മാനസത്തിൽ ജന്മമാർന്ന ശ്രീധരി
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ശങ്കരന്‍റെ പാതിമേനിയായ പാർവ്വതി ശിവേ
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ശേഷശായിയായ വിഷ്ണുവിന്‍റെ വാമഭാഗമായ്
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
സകലലോകജീവികൾക്കും അമ്മയായി ഉണ്മയായ്
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ആദിമൂലഭഗവതിയായ് ആദിപരാശക്തിയായ്
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
മഥിതഹൃദയ കഠിനദുരിതമഖിലം ഉടനകറ്റുവാൻ
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
കദനഭരിത കലിയുഗത്തിലമ്മയാണു സാന്ത്വനം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ലളിതസുഭഗവദന കമലം മനസ്സിലെന്നും ഉണരുവാൻ
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
സുകൃത മധുര കുസുമനികരം ഹൃദയവനി നിറയ്ക്കുവാൻ
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
വിമല കമല ചരണയുഗളം കദനമുയരുകിൽ ശരണം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
സനക ശുനക നാരദാദികൾ നമിക്കുമീശ്വരീ
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
പവിഴമല്ലിത്തറയിൽ പണ്ടു കണ്ടു മൂലപ്രകൃതിയായ്
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ശിവകരനാം നാരായണസമേത പരാശക്തിയായ്
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ബ്രഹ്മ വിഷ്ണു ശംഭു ശാസ്താ മുരുകൻ ഗണനാഥനൊത്തു്
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
സ്വാമി വില്വമംഗലം പ്രതിഷ്ഠചെയ്ത കാളിയായ്
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ഉഗ്ര ഭദ്ര കീഴ്ക്കാവിൽ വിളങ്ങുമമ്മ വിഗ്രഹം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ആണിരോമസന്നിധം പാലകാണ്മതത്ഭുതം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ധ്യാനധന്യരായ ഭക്തരെന്നുമെത്തും അമ്പലം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
കുംഭമാസം രോഹിണിനാൾ കൊടികയറും അമ്പലം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ഉത്സവനാളൊമ്പതിലും ആറാട്ടുള്ളോരമ്പലം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ഉത്രം നാളിൽ ഉത്സവത്തിനു കൊടിയിറങ്ങുമമ്പലം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ആയിരങ്ങൾ മകംതൊഴലിനു വന്നുചേരുമമ്പലം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ദേവി സർവ്വവിഭൂഷിതയായ് ദർശനമേകും അമ്പലം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
അർക്കനുണരും മുൻപുണർന്നു ദേഹശുദ്ധി ചെയ്യണം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
നിത്യ ശുദ്ധദേവിതൻ നിർമ്മാല്യം തൊഴാനെത്തണം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
നാമമന്ത്രഭജനമോടെ പ്രദക്ഷിണം വെച്ചീടണം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
അമ്പലത്തിൽ മകം തൊഴലിനു മംഗലാംഗികളനവധി
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
പൂരം നാളെഴുന്നെള്ളിപ്പിനു പുരുഷന്മാരും നിരവധി
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
കീഴ്ക്കാവില്‍ ഗുരുതിയർച്ചന കണ്ടു കൈവണങ്ങണം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
നെയ്‌വിളക്ക് തൃമധുരം മാലയും വഴിപാടുകൾ
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ഗുരുതി പുഷ്പാഞ്ജലിയും പന്തീരായിരം പുഷ്പാഞ്ജലീം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
മണ്ഡപത്തില്‍പാട്ടും നെയ്പ്പായസം വഴിപാടുകൾ
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ജ്യോതിരൂപമാർന്നു ശങ്കരന്‍റെ കൂടെ വന്നൊരീ
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ജ്യോതിയാനക്കരയുമങ്ങനെ ചോറ്റാനിക്കരയായിതേ
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ചാരുചന്ദ്രമൗലിയായ ശംഭുവിന്‍റെയീശ്വരീ
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ഘോരദംഷ്ട്ര ക്രോധ രക്തദാഹിയായ ചണ്ഡികേ
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
തത്ത പൂവ് മാല പുസ്തകങ്ങളേന്തും ശാരദേ
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
സഹസ്രപത്രവാസിനീ സർവ്വമംഗലാത്മികേ
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
പത്മരാഗശോഭയാർന്ന തൃപ്പദങ്ങൾ കൈതൊഴാം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
ചെയ്തുപോയോരെന്‍റെ പാപമഖിലവും പൊറുക്കണം
ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ....
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
സരസ്വതീ നമസ്തുതേ ശ്രീലക്ഷ്മീ നമസ്തുതേ
ചോറ്റാനിക്കരയിൽ വാഴും ഈശ്വരീ നമസ്തുതേ...
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ...
അമ്മേ നാരായണ ദേവീ നാരായണ..
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.....(5)
Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta