അദ്ധ്യാത്മ രാമായണം

adhyatma_ramayanam_malayalam_pdf_cover_page

ബാലകാണ്ഡം

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ!

ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ!

ശ്രീരാമ! രാമ! രാമ! സീതാഭിരാമ! ജയ!

ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ!

വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

കാലേ പുറപ്പെട്ടിതു കുമാരന്മാരും ഏതാനുമങ്ങാരാപത്തകപ്പെട്ടിതു താതനെന്നാകിലും ഭ്രാതാവിനാകിലും എന്തകപ്പെട്ടിതെന്നുള്ളിൽ പലതരം ചിന്തിച്ചു ചിന്തിച്ചു മാർഗ്ഗ ഭരതനും. സന്താപമോടുമയോദ്ധ്യാപുരിപുക്കു സന്തോഷവർജ്ജിതം ശബ്ഹീനം തഥാ ഭ്രഷ്ടലക്ഷ്മീകം ജനോദ്ബാധവർജ്ജിതം ദൃഷ്ട്വാ വിഗതോത്സവം രാജ്യ്യേമെന്തിദം തേജോവിഹീനമകം പുക്കിതുചെന്നു രാജഗേഹം രാജലക്ഷണവർജ്ജിതം ദൃഷ്ട്വാ വിഗതോത്സവം രാജ്യമെന്തിദം തേജോവിഹീനമകം പുക്കിതുചെന്നു രാജഗേഹം രാജലക്ഷണവർജ്ജിതം തത്ര കൈകേടിയെക്കണ്ടു കുമാരന്മാർ ഭക്ത്യാ നമസ്കരിച്ചീടിനാരന്തിക. പുത്രനെക്കണ്ടു സന്തോഷേണ മാതാവു മുത്ഥായ ഗാഢമാലിംഗ്യ മടിയിൽവച്ചുത്തമാംഗേ മുകർന്നാസു ചോദിച്ചിതു ഭദ്രമല്ലീ മൽകുലത്തിങ്കലൊക്കവേ? മാതാവിനും പിതൃഭ്രാതൃജനങ്ങൾക്കു മേതുമേ ദു:ഖമില്ലല്ലീ പറക നീ ഇത്തരം കൈകേയി ചൊന്നനേരത്തതിനുത്തരമാശു ഭരതനും ചൊല്ലിനാൻ:
ഖേദമുണ്ടച്ഛനെക്കാണാഞ്ഞനിക്കുള്ളിൽ താതനെവിടെ വസിക്കുന്നു മാതാവേ! മാതാവിനോടു പിരിഞ്ഞു രഹസി ഞാൻ താതനെപ്പണ്ടു കാഞ്ചിലൊരുനാളുമെ. ഇപ്പോൾ ഭവതി താനേ വസിക്കുന്നതെതുൾപ്പവിലങ്ങുമേ താപവും ഭീതിയും മല്പ്പിതാവെങ്ങു പറകൈന്നതുകേട്ടു തൽപ്രിയമാശു കൈകേയിയും ചൊല്ലിനാൾ:
എന്മകനെന്തു ദു:ഖിക്കാനവകാശം
നിന്മനോവാഞ്ഛിതമൊക്കെ വരുത്തി ഞാൻ.
അശ്വമേധാദിയാഗങ്ങളെല്ലാം ചെയ്തു
വിശ്വമെല്ലാടവും കീർത്തി പരത്തിയ സൽപുരുഷന്മാർ ഗതി ലഭിച്ചീടിനാൻ ത്വൽപിതാവെന്നു കേട്ടൊരു ഭരതനും ക്ഷോണീതലേ ദു:ഖവിഹ്വലചിത്തനാ യ് വീണു വിലാപം തുടങ്ങിനാനെത്രയും.
ഭരതന്റെ വിലാപം
ഹാ! താത! ദു:ഖസമുദ്ര നിയൂജ്യ മാ മേതൊരു ദിക്കിനു പോയിതു ഭൂപതേ! എന്നെയും രാജ്യഭാരത്തെയും രാഘവൻ തന്നുടെ കയ്യിൽ സമർപ്പിയാതെ പിരി
ഞ്ഞങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണവിധേ!
ഞങ്ങൾക്കുമാരുടയോരിനി ദൈവമേ!
പുത്രനീവണ്ണം കരയുന്നതുനേര മുാപ്യ കൈകേയി കണ്ണുനീരും തുടച്ചാശ്വസിച്ചീടുക ദു:ഖേന കിം ഫല മീശ്വരകല്പിതമെല്ലാമറിക നീ. അഭ്യുദയം വരുത്തീടിനേൻ ഞാൻ തവ ലഭ്യമെല്ലാമെ ലഭിച്ചതറിക നീ. മാതൃവാക്യം സമാകർണ്യ ഭരതനും ഖേദപരവശ ചേതസാ ചോദിച്ചു :ഏതാനുമൊന്നു പറഞ്ഞതില്ലേ മമ താതൻ മരിക്കുന്ന നേരത്തു മാതാവേ! ഹാ: രാമ! രാമ! കുമാര! സീതേ! മമ ശ്രീരാമലക്ഷ്മണ! രാമ! രാമ! രാമ! സീതേ! ജനകസുതേതി പുന:പുനരാതുരനായ് വിലപിച്ചു മരിച്ചിതു താതനതുകേട്ടനേരം ഭരതനും മാതാവിനോടു ചോദിച്ചാനതെന്തയ്യോ! താതൻ മരിക്കുന്ന നേരത്തു രാമനും
സീതയും സൗമിത്രിയുമരികത്തില്ലേ! എന്നതുകേട്ടു കൈകേയിയും ചൊല്ലിനാൾ മന്നവൻ രാമനഭിഷേകമാരംഭ്യ സന്നദ്ധയായതുകണ്ടനേരത്തുഞാനെന്നുടെ നന്ദനൻതന്നെ വാഴിക്കേണം എന്നുപറഞ്ഞഭിഷേകം മുടക്കിയേൻ നിന്നോടതിൻപ്രകാരം പറയാമല്ലോ.
രണ്ടു വരം മമ തന്നു തവ പിതാ പണ്ടതിലൊന്നിനാൽ നിന്നെ വാഴിക്കെന്നു രാമൻ വനത്തിനു പോകന്നു മറ്റേതും ഭൂമിപൻതന്നോടിതുകാലമർത്ഥിച്ചൻ. സത്യപരായണനായ നരപതി പഥ്വീതലം നിനക്കുംതന്നു രാമനെ കാനനവാസത്തിനായയച്ചീടിന്ന് ജാനകിദേവി പാതിവ്രത്യമാലംബ്യ ഭർത്രാ സമം ഗമിച്ചീടിനാളാശു സൗമിത്രിയും ഭ്രാതാവിനോടുകൂടെപ്പോയാൻ. താതനവരെ നിലച്ചു വിലാപിച്ചു ഖേദേന രാമരാമേതി ദേവാലയം പുക്കാനറികെന്നു മാതൃവാക്യം കേട്ടു ദു:ഖിച്ചു ഭൂമിയിൽ വീണു ഭരതനും. മോഹം കലർന്ന നേരത്തു കൈകേയിയുട മാഹന്ത ശോകത്തിനെന്തൊരു കാരണം. രാജ്യം നിനക്കു സമ്പ്രാപ്തമായ് വന്നിതു പൂജ്യനായ് വാഴ്ചക ചാപല്യം കളഞ്ഞു നീ. എന്നു കൈകേയി പറഞ്ഞതുകേട്ടുടനൊന്നു കോപിച്ചു നോക്കീടിനാൻ മാതരം ക്രോധാഗ്നിതന്നിൽ ദഹിച്ചുപോമമ്മയെ ന്നാധിപൂണ്ടീടിനാർ കണ്ടുനിന്നോർകളും ഭർത്താവിനെക്കൊന്ന പാപേ! മഹാഘോരേ! നിപേ ! നിർദ്ദയേ! ദുഷ്! നിശാചരി! നിന്നുടെ ഗർഭത്തിലുത്ഭവിച്ചേനൊരു പുണ്യില്ലാതെ മഹാപാപി ഞാനഹോ!

Ramaswamy Sastry and Vighnesh Ghanapaathi

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |