101.1K

Comments

ytp3i

ആരാണ് സപ്തര്‍ഷികള്‍?

ഋഷിമാരില്‍ മുഖ്യരായ ഏഴ് പേരാണ് സപ്തര്‍ഷികള്‍. ഓരോ മന്വന്തരത്തിലും ഇവരില്‍ മാറ്റമുണ്ടാകും. വേദാംഗജ്യോതിഷമനുസരിച്ച് അംഗിരസ്, അത്രി, ക്രതു, പുലഹന്‍, പുലസ്ത്യന്‍, മരീചി, വസിഷ്ഠന്‍ എന്നിവരാണ് സപ്തര്‍ഷികള്‍.

അക്ളിയത്ത് ശിവക്ഷേത്രത്തിലെ കൂടല്‍

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലാണ് അക്ളിയത്ത് ശിവക്ഷേത്രം. കിരാതമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇവിടെ കൂടല്‍ എന്നൊരു ചടങ്ങ് നിലവിലുണ്ടായിരുന്നു. നാട്ടില്‍ എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍ വന്നാല്‍ ഇവിടത്തെ ക്ഷേത്രക്കൊടിമരക്കീഴില്‍ കോമരം സഭ കൂട്ടിച്ചേര്‍ക്കും. സമീപത്തുള്ള ക്ഷേത്രങ്ങളിലെ കോമരങ്ങളും വന്നു ചേരും. കോമരം തുള്ളിയിട്ട് ചോദിക്കും - ആരാണ് എന്‍റെ നാട്ടില്‍ മാരി വിതച്ചത്? കള്ളന്മാരെ ഇറക്കിയത്? കാലികളെ അഴിച്ചുവിട്ടത്? കോമരങ്ങള്‍ സത്യം ചെയ്ത് പറയും - ഇന്നേക്ക് പതിനെട്ടാം ദിവസം ഓലാനടയില്‍ കള്ളനേയും കാലിയേയും അറാത്തുകൊള്ളാം എന്ന്.

Quiz

കൈലാസം ഇപ്പോള്‍ ഏത് രാജ്യത്താണുള്ളത് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |