66.9K
1.1K

Comments

vqas5

എന്താണ് ആറ്റുകാല്‍ കുത്തിയോട്ടം?

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പതിമൂന്ന് വയസില്‍ താഴെയുള്ള ബാലന്മാര്‍ ആചരിക്കുന്ന ഒരു വ്രതമാണ് കുത്തിയോട്ടം. ദാരികവധത്തില്‍ പങ്കെടുത്ത ദേവിയുടെ ഭടന്മാരെ ഇവര്‍ പ്രതിനിധീകരിക്കുന്നു. ഉത്സവത്തിന് കാപ്പുകെട്ടി മൂന്നാം ദിവസം വ്രതം തുടങ്ങിയാല്‍ പിന്നെ പൊങ്കാല വരെ കുട്ടികള്‍ ക്ഷേത്രവളപ്പ് വിട്ട് വെളിയിലിറങ്ങില്ലാ. ഇവര്‍ക്കുള്ള ആഹാരം ക്ഷേത്രത്തില്‍നിന്നും നല്‍കുന്നു. മറ്റുള്ളവര്‍ ഇവരെ സ്പര്‍ശിക്കുന്നതുപോലും അനുവദനീയമല്ലാ. ഇവര്‍ ഏഴ് ദിവസം കൊണ്ട് ആയിരത്തി എട്ട് തവണ ദേവിയെ പ്രദക്ഷിണം വെക്കുന്നു. പൊങ്കാല നൈവെദ്യം കഴിഞ്ഞാല്‍ വെള്ളിനൂലു കൊണ്ട് ഇവരെ ചൂരല്‍ കുത്തി അലങ്കരിച്ച് എഴുന്നള്ളത്തിന് അകമ്പടിക്കായി അയക്കുന്നു.

കേരളത്തിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായത് എങ്ങനെ?

ഇംഗ്ളണ്ടില്‍ പതിനാറാം നൂറ്റാണ്ടില്‍ നടപ്പിലായ ട്യൂഡര്‍ പരിഷ്കാരങ്ങള്‍ അനുസരിച്ച് ക്രിസ്തീയ ദേവാലയങ്ങള്‍ രാജഭരണത്തിന്‍റെ അധീനതയിലായി. 1810 നും 1819 നുമിടയില്‍ തിരുവിതാംകൂര്‍ - കൊച്ചി രാജ്യങ്ങളുടെ ബ്രിട്ടീഷ് അധികാരിയായിരുന്ന കേണല്‍ മണ്‍റോ ഇതിനെ അനുകരിച്ച് ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. മലബാറിലെ ക്ഷേത്രങ്ങള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഭരണത്തിലുമായി. ആ കാലയളവില്‍ സര്‍ക്കാരിന്‍റെ മൂന്നിലൊരു ഭാഗം വരുമാനം ക്ഷേത്രങ്ങളുടെ വസ്തുവകകളില്‍ നിന്നാണ് വന്നിരുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Quiz

എവിടെയുള്ള ദേവീചൈതന്യത്തെയാണ് ശങ്കരാചാര്യര്‍ കേരളത്തിലേക്ക് കൊണ്ടുവരുവാന്‍ ശ്രമിച്ചതും മൂകാംബിയില്‍ സ്ഥാപിതമായതും ? ഈ സാന്നിദ്ധ്യമാണ് ചോറ്റാനിക്കരയിലുള്ളത്.
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |