ഭഗവാന്‍ ശ്രീരാമന്‍റെ നിറം എന്താണ് സൂചിപ്പിക്കുന്നതെന്നറിയാമോ ?

94.4K
1.0K

Comments

7me8p

കേരളത്തിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായത് എങ്ങനെ?

ഇംഗ്ളണ്ടില്‍ പതിനാറാം നൂറ്റാണ്ടില്‍ നടപ്പിലായ ട്യൂഡര്‍ പരിഷ്കാരങ്ങള്‍ അനുസരിച്ച് ക്രിസ്തീയ ദേവാലയങ്ങള്‍ രാജഭരണത്തിന്‍റെ അധീനതയിലായി. 1810 നും 1819 നുമിടയില്‍ തിരുവിതാംകൂര്‍ - കൊച്ചി രാജ്യങ്ങളുടെ ബ്രിട്ടീഷ് അധികാരിയായിരുന്ന കേണല്‍ മണ്‍റോ ഇതിനെ അനുകരിച്ച് ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. മലബാറിലെ ക്ഷേത്രങ്ങള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഭരണത്തിലുമായി. ആ കാലയളവില്‍ സര്‍ക്കാരിന്‍റെ മൂന്നിലൊരു ഭാഗം വരുമാനം ക്ഷേത്രങ്ങളുടെ വസ്തുവകകളില്‍ നിന്നാണ് വന്നിരുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

അക്ളിയത്ത് ശിവക്ഷേത്രത്തിലെ കൂടല്‍

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലാണ് അക്ളിയത്ത് ശിവക്ഷേത്രം. കിരാതമൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇവിടെ കൂടല്‍ എന്നൊരു ചടങ്ങ് നിലവിലുണ്ടായിരുന്നു. നാട്ടില്‍ എന്തെങ്കിലും പകര്‍ച്ചവ്യാധികള്‍ വന്നാല്‍ ഇവിടത്തെ ക്ഷേത്രക്കൊടിമരക്കീഴില്‍ കോമരം സഭ കൂട്ടിച്ചേര്‍ക്കും. സമീപത്തുള്ള ക്ഷേത്രങ്ങളിലെ കോമരങ്ങളും വന്നു ചേരും. കോമരം തുള്ളിയിട്ട് ചോദിക്കും - ആരാണ് എന്‍റെ നാട്ടില്‍ മാരി വിതച്ചത്? കള്ളന്മാരെ ഇറക്കിയത്? കാലികളെ അഴിച്ചുവിട്ടത്? കോമരങ്ങള്‍ സത്യം ചെയ്ത് പറയും - ഇന്നേക്ക് പതിനെട്ടാം ദിവസം ഓലാനടയില്‍ കള്ളനേയും കാലിയേയും അറാത്തുകൊള്ളാം എന്ന്.

Quiz

ശിവന്‍റെ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള അപൂര്‍വ്വമായ ക്ഷേത്രമേത് ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |