തിരുനായത്തോട് ക്ഷേത്രം

മുകളില്‍ കൊടുത്തിരിക്കുന്ന ഓഡിയോ കേള്‍ക്കുക, വീഡിയോ കാണുക അല്ലെങ്കില്‍ ലേഖനം വായിക്കുക.

nayathode temple

എറണാകുളം ജില്ലയില്‍ എയര്‍പോര്‍ട്ടിന് സമീപം നായത്തോടിലാണ് തിരുനായത്തോട് ശിവനാരായണ ക്ഷേത്രം. തിരുനയനാര്‍ തോടാണ് തിരുനായത്തോട് ആയത്. 

 

thirunayathode

 

എന്താണ് തിരുനായത്തോ‍ട് ക്ഷേത്രത്തിന്‍റെ സവിശേഷതകള്‍?

  • ശിവനും വിഷ്ണുവും ചേര്‍ന്ന ശങ്കരനാരായണനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്പം.
  • തന്‍റെ ഗുരുവിന്‍റെ പുനര്‍ജന്മമായ നായയെ കൊന്നതിന് പരിഹാരമായി ചേരമാന്‍ പെരുമാളാണ് ക്ഷേത്രം പണി കഴിപ്പിച്ചത്.
  • ശങ്കരാചാര്യര്‍ ബാല്യകാലത്ത് അമ്മയോടൊപ്പം ഇവിടെ നിത്യവും തൊഴാന്‍ വരുമായിരുന്നു.
  • ആദ്യകാലത്ത് വിഷ്ണുക്ഷേത്രമായിരുന്നു; ശങ്കരാചാര്യര്‍ ശിവസ്തോത്രം ചൊല്ലിയപ്പോള്‍ ശിവസാന്നിധ്യവും ഉണ്ടായി.
  • തമിഴ് നാട്ടിലെ വൈഷ്ണവാചാര്യനായ കോവട്ടടികളാണ് പ്രതിഷ്ഠ നടത്തിയത്.
  • ശിവലിംഗമാണ് പ്രതിഷ്ഠയെങ്കിലും ശിവപൂജയുടെ നടുവില്‍ വിഷ്ണുപൂജയും ചെയ്യുന്നു.
  • രണ്ട് പാത്രത്തിലായി ശിവനും വിഷ്ണുവിനും വെവ്വേറെ നൈവേദ്യം.
  • ഉല്‍സവത്തിന് ഒരേ കുഴിയില്‍ രണ്ട് കൊടിമരം.
  • രണ്ട് ദേശങ്ങളിലായാണ് ക്ഷേത്രം; ദേശാന്തരഗമനം നടത്താന്‍ വിലക്കുള്ള നാളുകളില്‍ ഇവിടെ പ്രദക്ഷിണം വെക്കാറില്ല.
  • തിരുനായത്തോട് ക്ഷേത്രത്തിന് കീഴേടമായി മലയാറ്റൂര്‍ മലയില്‍ ഒരു ശിവക്ഷേത്രമുണ്ടായിരുന്നു.

 

എന്താണ് തിരുനായത്തോ‍ട് ക്ഷേത്രത്തിലെ വിശേഷ വഴിപാട്?

വിവാഹതടസം മാറാന്‍ ഇവിടത്തെ പാറമംഗലം വഴിപാട് വളരെ ഫലപ്രദമാണ്.

 

Google Map Image

 

മലയാളം

മലയാളം

ക്ഷേത്രങ്ങള്‍

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...

We use cookies