മകയിരം നക്ഷത്രം

Other languages: EnglishHindi

 

ഇടവം രാശിയുടെ 23 ഡിഗ്രി 20 മിനിട്ട് മുതല്‍ മിഥുനം രാശിയുടെ 6 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് മകയിരം. ഇത് ജ്യോതിശ്ശാസ്ത്രത്തിലെ അഞ്ചാമത്തെ നക്ഷത്രമാണ്. ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് ലാംബ്ഡ, ഫൈ - ഓറിയോണിസ് നക്ഷത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

 

സ്വഭാവം, ഗുണങ്ങള്‍

  • എന്തിനും ഉടനടി കൃത്യമായ ഉത്തരവും പ്രതികരണവും
  • വാക് ചാതുര്യം
  • കാര്യസാമര്‍ഥ്യം
  • സ്വാര്‍ഥത
  • ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്യും
  • സൗന്ദര്യം
  • നല്ല കൈപ്പട
  • ജീവിതത്തിന്‍റെ ആദ്യ പകുതിയില്‍ കഷ്ടപ്പാടുകള്‍
  • പരിശ്രമത്തിലൂടെ മുന്നേറ്റം
  • മുന്‍കോപം
  • ചീത്ത കൂട്ടുകെട്ട്
  • ദുശ്ശീലങ്ങള്‍
  • അമിതമായി ചിലവാക്കല്‍
  • ആഡംബരത്തില്‍ ഭ്രമം

 

മകയിരം ഒന്ന്, രണ്ട് പാദക്കാര്‍ മാത്രം

  • ജാഗരൂകത
  • ശക്തി
  • ഉത്സാഹം
  • ആകര്‍ഷകമായ വ്യക്തിത്വം
  • ചിലപ്പോള്‍ എടുത്തെറിഞ്ഞ് സംസാരിക്കും
  • കലഹിക്കാനുള്ള പ്രവണത

 

മകയിരം മൂന്ന്, നാല് പാദക്കാര്‍ മാത്രം

  • ഊര്‍ജസ്വലമായ പ്രകൃതം
  • ജീവിതം ഉല്ലസിക്കാനുള്ളതാണ് എന്ന വിചാരം
  • കച്ചവടത്തില്‍ കഴിവ്
  • ഓര്‍മ്മ ശക്തി
  • നേതൃത്വ പാടവം
  • സമ്പത്ത് ഉണ്ടായിരിക്കും
  • ഒരുപാട് ആഗ്രഹങ്ങള്‍

 

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • പുണര്‍തം
  • ആയില്യം
  • പൂരം
  • മകയിരം ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം -മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം
  • മകയിരം മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - ഉത്രാടം രണ്ട്, മൂന്ന്, നാല് പാദങ്ങള്‍, തിരുവോണം, അവിട്ടം ഒന്ന്, രണ്ട് പാദങ്ങള്‍

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

 

ആരോഗ്യ പ്രശ്നങ്ങള്‍

 

 

മകയിരം ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം

  • മുഖക്കുരു
  • മുഖത്തില്‍ പരുക്ക്
  • തൊണ്ടയിലും കഴുത്തിലും നീര്
  • ചെവിക്ക് പിന്നില്‍ മുഴ
  • മൂക്കില്‍ ദശ
  • ലൈംഗികരോഗങ്ങള്‍
  • ചുമ, ജലദോഷം
  • മലബന്ധം
  • മൂത്രതടസം

 

മകയിരം മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം

  • രക്തദൂഷ്യം
  • ചൊറിച്ചില്‍
  • സിയാറ്റിക്ക
  • കൈകളില്‍ ഒടിവ്, മുറിവ്
  • തോള്‍ വേദന
  • ലൈംഗികാവയവങ്ങളില്‍ അണുബാധ
  • ഹൃദയത്തില്‍ വീക്കം

 

തൊഴില്‍

മകയിരം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

 

മകയിരം ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം

  • ഭവന നിര്‍മ്മാണം
  • വസ്തു ഇടപാട്
  • സംഗീതം
  • വാദ്യോപകരണങ്ങള്‍
  • പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കല്‍
  • നിലവാര നിര്‍ണ്ണയം
  • വളം
  • വെള്ളി
  • പ്ളാറ്റിനം
  • വാഹനങ്ങള്‍
  • തുകല്‍, എല്ല് വ്യവസായം
  • പുകയില
  • മധുര പലഹാരങ്ങള്‍
  • മൃഗ ചികിത്സ
  • കന്നുകാലി വളര്‍ത്തല്‍
  • ഡ്രൈവിംഗ്
  • ട്രാന്‍സ്പോര്‍ട്ട്
  • പഴങ്ങള്‍
  • വസ്ത്രങ്ങള്‍
  • രത്നങ്ങള്‍
  • സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍
  • ദന്തോപകരണങ്ങള്‍
  • എണ്ണ
  • സിനിമ
  • ഫോട്ടോഗ്രാഫി
  • ഈവന്‍റ് മാനേജ്മെന്‍റ്
  • കര വിഭാഗം

 

മകയിരം മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം

  • യന്ത്രങ്ങള്‍
  • വൈദ്യുതോപകരണങ്ങള്‍
  • സര്‍ജിക്കല്‍ ഉപകരണങ്ങള്‍
  • ഫോണ്‍
  • പോസ്റ്റ്
  • കൊറിയര്‍
  • സര്‍ജന്‍
  • പട്ടാളം
  • ഗണിത വിഭാഗം
  • ജ്യോതിശ്ശാസ്ത്രം
  • കെട്ടിട നിര്‍മ്മാണം
  • കമ്പ്യൂട്ടര്‍
  • ഇലക്ട്രോണിക് ഉപകരണങ്ങള്‍
  • മധ്യസ്ഥ ഇടപാടുകള്‍
  • ദല്ലാള്‍
  • പത്ര പ്രവര്‍ത്തനം
  • പബ്ളീഷിങ്ങ്
  • പഴം, പച്ചക്കറി
  • ഗവേഷണം
  • ചാരവൃത്തി
  • കുറ്റാന്വേഷണം
  • എഴുത്ത്
  • അദ്ധ്യാപകന്‍
  • ഓഡിറ്റര്‍

 

മകയിരം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമാണ്.

 

അനുകൂലമായ രത്നം

പവിഴം

 

അനുകൂലമായ നിറം

ചുവപ്പ്.

 

മകയിരം നക്ഷത്രക്കാര്‍ക്ക് യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് മകയിരം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - വേ
  • രണ്ടാം പാദം - വോ
  • മൂന്നാം പാദം - കാ
  • നാലാം പാദം - കീ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ഈ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ് -

  • മകയിരം ഒന്ന്, രണ്ട് പാദക്കാര്‍ക്ക് മാത്രം - ക, ഖ, ഗ, ഘ, ട, ഠ, ഡ, ഢ, അ, ആ, ഇ, ഈ, ശ
  • മകയിരം മൂന്ന്, നാല് പാദക്കാര്‍ക്ക് മാത്രം - ച, ഛ, ജ, ഝ, ത, ഥ, ദ, ധ, ന, ഉ, ഊ, ഋ, ഷ

 

ദാമ്പത്യജീവിതം

ഇവര്‍ സ്വാര്‍ഥതയെ നിയന്ത്രിക്കണം. ജീവിതം സുഖിക്കാന്‍ മാത്രമുള്ളതല്ല എന്ന് തിരിച്ചറിയണം. ദുശ്ശീലങ്ങള്‍ ഒഴിവാക്കണം. പരിശ്രമികളും ഉത്സാഹികളുമായ ഇവരുടെ കുടുംബത്തില്‍ പുരോഗതിയുണ്ടാകും

 

പരിഹാരങ്ങള്‍

മകയിരം നക്ഷത്രക്കാര്‍ക്ക് പൊതുവെ ബുധന്‍റേയും, വ്യാഴത്തിന്‍റേയും, ശുക്രന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. ഈ പരിഹാരങ്ങള്‍ ചെയ്യാം.

 

മന്ത്രം

ഓം സോമായ നമഃ

 

മകയിരം നക്ഷത്രം

  • ദേവത - ചന്ദ്രന്‍
  • അധിപന്‍ - ചൊവ്വ
  • മൃഗം - പാമ്പ്
  • പക്ഷി - പുള്ള്
  • വൃക്ഷം - കരിങ്ങാലി
  • ഭൂതം - ഭൂമി
  • ഗണം - ദേവഗണം
  • യോനി - പാമ്പ് (സ്ത്രീ)
  • നാഡി - മധ്യം
  • ചിഹ്നം - മാനിന്‍റെ തല

 

Author

Ramaswamy Sastry and Vighnesh Ghanapaathi

Recommended for you

ധന്വന്തരി ഭഗവാന്‍റെ അനുഗ്രഹം തേടി പ്രാര്‍ഥന

Malayalam Topics

Malayalam Topics

പല വിഷയങ്ങള്‍

Audios

Copyright © 2022 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Active Visitors:
2615078