ഗുരുവായൂരപ്പാ നിൻ മുന്നിൽ

 

ഗുരുവായൂരപ്പാ നിൻ മുന്നിൽ  ഞാൻ
ഉരുകുന്നു കര്‍പ്പൂരമായി (2)
പലപല ജന്മം ഞാൻ നിന്‍റെ..
കളമുരളിയിൽ സംഗീതമായി.. (ഗുരുവായൂരപ്പാ..)

തിരുമിഴി പാലാഴിയാക്കാം..
അണിമാറിൽ ശ്രീവത്സം ചാര്‍ത്താം.. (2)
മൌലിയിൽ പീലിപ്പൂ ചൂടാനെന്‍റെ..
മനസ്സും നിനക്കു ഞാൻ തന്നു.. (ഗുരുവായൂരപ്പാ..)

മഴമേഘകാരുണ്യം പെയ്യാം..
മൌനത്തിൽ ഓങ്കാരം പൂക്കാം.. (2)
തളകളിൽ വേദം കിലുക്കാനെന്‍റെ
തപസ്സും നിനക്കു ഞാൻ തന്നു.. (ഗുരുവായൂരപ്പാ..)

Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |