സൗന്ദര്യലഹരി

soundaryalahari_malayalam_pdf_cover_page

ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും

ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി

അതസ്ത്വമാരാധ്യാം ഹരിഹര വിരിഞ്ചാദിഭിരപി

പ്രണന്തും സ്തോതും വാ കഥമകൃത പുണ്യഃ പ്രഭവതി

ശക്തിയോട് ചേര്‍ന്നിരിക്കുമ്പോള്‍ മാത്രമാണ് ശിവന്‍ സൃഷ്ടി മുതലായ കൃത്യങ്ങള്‍ ചെയ്യുവാന്‍ പ്രാപ്തനാകുന്നുള്ളൂ.

വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

കരഗ്രാഹ്യം ശംഭോർ മുഖമുകുരവൃന്തം ഗിരിസുതേ കഥംകാരം ബ്രൂമസ്തവ ചുബുകമൌപമ്യരഹിതം 67
അല്ലയോ ഗിരിസുതേ! ഹിമവാൻ വാത്സല്യപൂർവ്വം കൈ കൊണ്ടു സ്പർശിച്ചിട്ടുള്ളതും, പരമശിവൻ അധരപാനം ചെയ്യുവാനാഗ്രഹിച്ചുകൊണ്ട് വീണ്ടും വീണ്ടും പിടിച്ചു യർത്തിയിട്ടുള്ളതും, അവിടുത്തെ മുഖമാകുന്ന കണ്ണാടിയുടെ പിടിയെന്ന പോലെ ശിവന് കൈകൾ കൊണ്ട് പിടിക്കു വാൻ കഴിയുന്നതും, അനുപമവുമായ അവിടുത്തെ ചിബുക
ത്തെ ഞങ്ങൾ എങ്ങനെയാണ് വർണ്ണിക്കുന്നത്? ഭുജാശ്ലേഷാന്നിത്യം പുരദമയിതുഃ കണ്ടകാതി തവ ഗ്രീവാ ധത്തെ മുഖകമലനാലശ്രിയ മിയം, സ്വതഃ ശ്വേതാ കാലാഗരു ബഹുലജംബാലമലിനാ മൃണാലീലാലിത്യം വഹതി യദധോ ഹാരലതികാ 68
അല്ലയോ ദേവി! പരമശിവന്റെ കരാശ്ലേഷത്തിനാൽ എന്നും രോമാഞ്ചമണിഞ്ഞിരിക്കുന്ന അവിടുത്തെ കണ്ഠം അവിടുത്തെ മുഖമാകുന്ന താമരയുടെ തണ്ടു പോലെ ശോഭിക്കുന്നു (രോമഹർഷം കാരണം എഴുന്നിരിക്കുന്ന കണ്ഠത്തിലെ രോമങ്ങളെ കവി താമരത്തണ്ടിലെ മുള്ള കളോട് ഉപമിക്കുന്നു). എന്തെന്നാൽ അതിനു താഴെയുള്ള സ്വതവേ വെളുത്തിരിക്കുന്നതും മാറിൽ പുരട്ടിയ കാരകിൽ ചാറ് പുരണ്ടതുകാരണം കറുത്തിരിക്കുന്നതുമായ മുത്തുമാല താമരവലയം പോലെയും കാണപ്പെടുന്നു.
ഗലേ രേഖാസ്തിസ്രോ ഗതിഗമകഗീകനിപു
വിവാഹവ്യാനദ്ധപ്രഗുണഗുണസംഖ്യാപ്രതിഭുവഃ,
വിരാജതേ നാനാവിധമധുരരാഗാകരഭുവാം ത്രയാണാം ഗ്രാമാണാം സ്ഥിതി നിയമസീമാന ഇവ തേ 69
ഗതി, ഗമകം, ഗീതം എന്നിവയിൽ നിപുണയായ അല്ലയോ ദേവി! പണ്ട് വിവാഹവേളയിൽ പരമശിവൻ അവിടുത്തെ കഴുത്തിൽ കെട്ടിയ ചരടുകളുടെ എണ്ണം സൂചിപ്പിക്കുവാനെന്ന പോലെ അവിടുത്തെ കഴുത്തിൽ കാണപ്പെടുന്ന മൂന്നു വരകൾ (ത്രിവലി), വിവിധങ്ങളായ മധുരരാഗങ്ങൾക്കു ജന്മമേകുന്ന സംഗീതഗ്രാമങ്ങളെ വേർതിരിക്കുന്ന മൂന്നു അതിർവരമ്പുകളെ പോലെ
വിരാജിക്കുന്നു.
(ഉത്തരഭാരതത്തിൽ ചിലയിടത്ത് വിവാഹവേളയിൽ വരൻ വധുവിന്റെ കഴുത്തിൽ മൂന്നു ചരടുകൾ കെട്ടുന്ന പതിവുണ്ട്).
മൃണാലീമൃദ്വീനാം തവ ഭൂജലതാനാം ചതസൃണാം ചതുർഭിഃ സൌന്ദര്യം സരസിജഭവഃ തി വദനം, നഖേഭ്യ: സംത്രസ്യൻ പ്രഥമമഥനാദന്ധകരിപോഃ ചതുർണാം ശീർഷാണാം സമമഭയഹസ്താർ പധിയാ 70
അല്ലയോ ദേവി! പണ്ട് പരമശിവൻ ബ്രഹ്മാവിന്റെ ഒരു ശിരസ്സ് പിച്ചിയെടുത്തതുകാരണം ശിവന്റെ നഖങ്ങ- ളോടുള്ള ഭയത്താൽ, തന്റെ നാലു ശിരസ്സകളെയും അവിടുന്ന് (ദേവി) ഒരേ സമയം തന്നെ അഭയ ഹസ്തങ്ങളാൽ അനുഗ്രഹിക്കുമെന്ന് ആഗ്രഹിച്ചുകൊണ്ട്, താമരവളയം പോലെ അതിമൃദുവായിരിക്കുന്ന അവിടുത്തെ (ദേവിയുടെ) നാലു കൈകളുടെയും സൗന്ദര്യത്തെ, ബ്രഹ്മാവ് നാലുവക്തങ്ങൾ കൊണ്ടും വാഴുന്നു.
നഖാനാമുദ്യോതെർനവനലിനരാഗം വിഹസതാം കരാണാം തേ കാന്തിം കഥയ കഥയാമഃ കഥമുമേ, കയാചിദ്വാ സാമ്യം ഭജതു കലയാ ഹന്ത കമലം യദി ക്രീഡല്ലക്ഷീചരണതലലാക്ഷാരസചണം 71
അല്ലയോ ഉമേ! നഖങ്ങളുടെ കാന്തിയാൽ പ്രശോഭി ക്കുന്നതും, പുതുതായി വിടർന്ന താമരപ്പൂവിന്റെ ചുവപ്പു നിറത്തെ വെല്ലുന്ന നിറമുള്ളതുമായ അവിടുത്തെ കൈക ളുടെ സൗന്ദര്യത്തെ ഞങ്ങൾക്ക് എങ്ങനെ വർണ്ണിക്കുവാൻ കഴിയും? താമരപ്പൂവിൽ ക്രീഡിക്കുന്ന ലക്ഷ്മീദേവിയുടെ ചരണതലങ്ങളിൽ പുരട്ടിയിട്ടുള്ള ചെമ്പഞ്ഞിച്ചാറ് പൂവിൽ പറ്റുകയാണെങ്കിൽ, ഒരു പക്ഷേ താമരപ്പവിന് (അവിടു
ത്തെ കരങ്ങളോട്) ചെറുതായ സാദൃശ്യം വന്നെന്നി രിക്കാം .
സമം ദേവി സ്കന്ദദ്വിപവദനപീതം സ്തനയുഗം തദേവം നഃ ഖേദം ഹരതു സതതം പ്രസ്തുതമുഖം,

Ramaswamy Sastry and Vighnesh Ghanapaathi

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |