സൂര്യന്‍ ഓരോ രാശിയിലും നിന്നാലുള്ള ഫലം

സൂര്യന്‍ ഓരോ രാശിയിലും നിന്നാലുള്ള ഫലം

 

ജാതകത്തില്‍ സൂര്യന്‍ ഓരോ രാശിയിലും നിന്നാലുള്ള ഫലം താഴെ കൊടുത്തിരിക്കുന്നു. ഒരാള്‍ പിറന്ന മാസം തന്നെ ആയിരിക്കും ജാതകത്തില്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയും. മേട മാസത്തില്‍ പിറന്നയാള്‍ക്ക് സൂര്യന്‍ മേടം രാശിയില്‍ നിന്നാലുള്ള ഫലമായിരിക്കും ലഭിക്കുക.

 

രാശി

ഫലം

മേടം

ആദ്യത്തെ പത്ത് ഡിഗ്രി വരെ - പ്രസിദ്ധി, സാമര്‍ഥ്യം, ധനസമൃദ്ധി, ഉന്നത പദവി, ജീവിതത്തില്‍ ആനന്ദം.

പത്ത് ഡിഗ്രിക്ക് ശേഷം - പ്രസിദ്ധി, സാമര്‍ഥ്യം, സഞ്ചരിക്കാന്‍ ഇഷ്ടം, കുറച്ചു മാത്രം ധനം, പോലീസ്, പട്ടാളം, സര്‍ജന്‍ തുടങ്ങിയ ആയുധം ഉപയോഗിച്ചുള്ള തൊഴില്‍.

ഇടവം

വസ്ത്രങ്ങളോ സുഗന്ധ ദ്രവ്യങ്ങളുമായോ ബന്ധപ്പെട്ട തൊഴില്‍, സ്ത്രീവിദ്വേഷം, സംഗീതത്തില്‍ താത്പര്യം, നല്ല പഠിപ്പ്.

മിഥുനം

സാഹിത്യം, വ്യാകരണം, ഗണിതം ഇവയില്‍ താത്പര്യം, ധനസമൃദ്ധി.

കര്‍ക്കടകം

ധനം കുറവ്, പരാശ്രയത്വം, കഷ്ടപ്പാടുകള്‍, പെട്ടെന്ന് തളരുന്ന ദേഹം, മനസ്സുഖം ഉണ്ടാവില്ല.

ചിങ്ങം

ബലം, മനക്കരുത്ത്, മയമില്ലാത്ത സ്വഭാവം, ആത്മാഭിമാനം, നീതിബോധം, നേതൃത്വപാടവം.

കന്നി

രചന, സംഗീതം, ശില്പകല, ഗണിതം ഇവയില്‍ താത്പര്യം, അറിവ്, മൃദുലമായ ശരീരം.

തുലാം

എഴുത്ത് തൊഴില്‍, സ്ഥാനം, ധനം എന്നിവ നിലനില്‍ക്കില്ല, ധനക്ലേശം, ഭാര്യയുമായി പ്രശ്നങ്ങള്‍, ശൃംഗാരലോലുപത.

വൃശ്ചികം സാഹസികത, പരുഷമായ സ്വഭാവം, കീടനാശിനി തുടങ്ങിയവയുമായി ബന്ധപ്പെട്ട തൊഴില്‍.
ധനു ബഹുമാനിക്കപ്പെടും, ധനസമൃദ്ധി, ചികിത്സ, വ്യാപാരം തുടങ്ങിയ തൊഴില്‍, കൂര്‍മ്മബുദ്ധി, ആലോചനാശീലം, സ്വന്തം വീട് ഉണ്ടാകാന്‍ ബുദ്ധിമുട്ട്.
മകരം നീചമായ തൊഴില്‍, കുറച്ചു മാത്രം ധനം, അന്യരെ ആശ്രയിക്കേണ്ടി വരും, അറിവ് കുറവ്.
കുംഭം ഭാഗ്യവും ധനവും കുറവ്, തന്‍റെ നിലയില്‍ കുറഞ്ഞ പ്രവൃത്തികള്‍.
മീനം ജലസംബന്ധപ്പെട്ട തൊഴില്‍, സ്ത്രീകളാല്‍ ബഹുമാനിക്കപ്പെടും.

 

 

മലയാളം

മലയാളം

ജ്യോതിഷം

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...