Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

സതിയുടെ ശരീരത്തിൽനിന്നും ദശമഹാവിദ്യകളുടെ ഉത്ഭവം

സതിയുടെ ശരീരത്തിൽനിന്നും ദശമഹാവിദ്യകളുടെ ഉത്ഭവം

ദക്ഷയാഗത്തിൽ സംഭവിച്ചത് അറിയാമായിരിക്കുമല്ലോ?

ദക്ഷപ്രജാപതി ഒരു വലിയ യാഗം നടത്തി. ദേവന്മാരേയും മറ്റ് പ്രമുഖരെയുമൊക്കെ ക്ഷണിച്ചു. എന്നാൽ മകൾ സതിയെയും ഭർത്താവ് ശിവനെയും മാത്രം ക്ഷണിച്ചില്ല. കാരണം ശ്‌മശാനവാസിയായ ശിവനോട് ദക്ഷന് പുച്ഛമായിരുന്നു.

സതിക്ക് വലിയ വിഷമമായി. അച്ഛനോട് ബഹുമാനമുണ്ടായിരുന്നു. എന്നാൽ ഭർത്താവിനോട് അളവറ്റ സ്നേഹവും. സതി അച്ഛനോട് തന്‍റെ ഭർത്താവിനോടുള്ള അവഗണന അവസാനിപ്പിക്കാൻ പറയാനായി യാഗം നടക്കുന്ന സ്ഥലത്തേക്ക് ചെന്നു.

അവിടെ എല്ലാവരുടെയും മുമ്പിൽ വെച്ച് ദക്ഷൻ വീണ്ടും ശിവനെ അപമാനിച്ചു. സതിക്ക് കോപവും ദുഃഖവും സഹിച്ചില്ല. തന്‍റെ ശരീരത്തിൽനിന്നും പത്തു ശക്തികളെ പുറപ്പെടുവിച്ചു. അവർ പത്തു ദിക്കിലും വ്യാപിച്ചു. അവിടെ ഉണ്ടായിരുന്നവരെല്ലാം ഇതുകണ്ട് ഭയന്ന് നടുങ്ങി.

  1. കാളി - വടക്ക് 
  2. താര - മുകളിൽ 
  3. ഛിന്നമസ്താ - കിഴക്ക് 
  4. ഭുവനേശ്വരി - പടിഞ്ഞാറ് 
  5. ബഗളാമുഖി - തെക്ക് 
  6. ധുമാവതി - അഗ്നികോണിൽ 
  7. ത്രിപുരസുന്ദരി - നിരൃതിയിൽ 
  8. മാതംഗി - വായുകോണിൽ 
  9. കമല - ഈശാനത്തിൽ 
  10. ഭൈരവി - കീഴെ 

ഈ പത്തു ദേവിമാരാണ് ദശമഹാവിദ്യകൾ എന്ന് അറിയപ്പെടുന്നത്.

ഇത് വഴി സതിദേവി താൻ സത്യത്തിലാരാണെന്ന് കാണിച്ചുകൊടുത്തു.

ഇതിനുശേഷം വേദന താങ്ങാനാകാതെ ദേവി യാഗാഗ്നിയിൽ ചാടി ദേഹത്യാഗം ചെയ്തു.

പാഠങ്ങൾ -

  • പിറന്ന കുടുംബത്തിനും ഭർത്താവിനും നടുവിൽപ്പെട്ട് വലയുന്ന സ്ത്രീകൾ എക്കാലത്തുമുണ്ടായിരുന്നു. ഈ  ലീലയിലുടെ  ദേവി ഇതാണ് കാണിച്ചുതരുന്നത്.
  • താൻ കണ്ടിടത്തോളമേ ലോകമുള്ളൂ എന്ന് കരുതുന്ന ദക്ഷനെപ്പോലെയുള്ളവർ എപ്പോഴും കുടുംബപ്രശ്‌നങ്ങൾ സൃഷ്ടിക്കും.
  • ശിവന്‍റെ അപമാനം സതി സ്വന്തം അപമാനമായി കണക്കാക്കി. 
  • ദക്ഷന്‍റെ മകളായി ഇനിമേലും അറിയപ്പെടുന്നതിലും ഭേദം ജീവിതം അവസാനിപ്പിക്കുന്നതാണ് എന്ന് ദേവി തീരുമാനിച്ചു. പല സന്ദർഭങ്ങളിലും ബന്ധങ്ങൾ അറുത്തുമുറിക്കുന്നതല്ലാതെ വേറേ മാർഗമുണ്ടാവില്ല.
  • ദശമഹാവിദ്യകൾ സ്ത്രീത്വത്തിന്‍റെ പത്തു വശങ്ങളെ പ്രതിനിധീകരിക്കുന്നു -

കാളി - കോപത്തിനും വിനാശത്തിനുള്ള ശക്തിക്കുമൊപ്പം നല്ല മാറ്റങ്ങൾ വരുത്താനുള്ള കഴിവ്. 

താര - സംരക്ഷണം നൽകാനും മാർഗദർശനം നൽകാനുമുള്ള കഴിവ്. 

ഛിന്നമസ്താ - ത്യാഗത്തിനും ആഗ്രഹങ്ങളെ അടക്കുവാനുമുള്ള കഴിവ്.

ഭുവനേശ്വരി - വ്യാപനശീലവും എന്തും സഹിക്കാനുള്ള കഴിവും. 

ബഗളാമുഖി - വേണ്ടപ്പോൾ വേണ്ടപോലെ സംസാരിക്കാനും മൗനം പാലിക്കാനുമുള്ള കഴിവ്. 

ധുമാവതി - ദുഃഖം വെടിഞ്ഞു പുനരുജ്ജീവനത്തിനുള്ള കഴിവ്. 

ത്രിപുരസുന്ദരി - ആകർഷണശക്തി.

മാതംഗി - ബുദ്ധിശക്‌തി.

കമല - ആഗ്രഹങ്ങൾ നേടാനുള്ള കഴിവ്.

ഭൈരവി - അച്ചടക്കം.

  • കോപം ഒരു അഭികാമ്യമായ ഗുണമല്ല. എന്നാൽ ദേവി അതുവഴി ഭർത്താവിനോടുള്ള തന്‍റെ  സ്നേഹത്തേയും ആത്മാർത്ഥതയേയും എടുത്തുകാണിച്ചു.
  • സതി പാർവതിയായി വീണ്ടും അവതരിച്ചു. എല്ലാ ദുഖത്തിനും ഒരു അവസാനവും ഒരു നല്ല നാളെയും ഉണ്ടാകുമെന്ന് കാണിക്കുന്നു.
46.8K
7.0K

Comments

Security Code
27200
finger point down
വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

Read more comments

Knowledge Bank

ആരാണ് വേദം രചിച്ചത്?

വേദം അപൗരുഷേയമാണ്. ആരും രചിച്ചതല്ലാ. ഋഷികള്‍ വഴി മന്ത്രരൂപത്തില്‍ പ്രകടമായ അനന്തവും പരമവുമായ ജ്ഞാനത്തിനെയാണ് വേദം എന്ന് പറയുന്നത്.

എന്താണ് പഞ്ചാഗ്നിസാധന?

നാലു പുറവും തീയും മുകളിൽ സൂര്യനുമായി ഇരുന്ന് ചെയ്യുന്ന കഠിന തപസ്സ്.

Quiz

ഗര്‍ഭസ്ഥശിശുവിന് എപ്പോള്‍ വരെയാണ് മുജ്ജന്മം ഓര്‍മ്മയുണ്ടാകുക ?
മലയാളം

മലയാളം

ദേവീഭാഗവതം

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon