Makara Sankranti Special - Surya Homa for Wisdom - 14, January

Pray for wisdom by participating in this homa.

Click here to participate

ശകുനങ്ങൾ അന്ധവിശ്വാസങ്ങളാണോ?

ശകുനങ്ങൾ അന്ധവിശ്വാസങ്ങളാണോ?

ശകുനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങൾ ജ്യോതിഷത്തിന്‍റെ ഭാഗവുമാണ്. അവ വെറും അന്ധവിശ്വാസങ്ങളാണെന്ന് പറയാൻ കഴിയില്ല. 

അഥർവ്വവേദം കാണ്ഡം 19-ൽ, എട്ടാം സൂക്തത്തിൽ, ഇങ്ങനെയുള്ള മന്ത്രങ്ങൾ കാണാം -

അനുഹവം പരിഹവം പരിവാദം പരിക്ഷവം സർവൈർമേ രിക്തകുംഭാൻ പരാ താന്ത്സവിതഃ സുവ.

നിങ്ങൾ എവിടെയെങ്കിലും പോകാൻ തുടങ്ങുമ്പോൾ, പിന്നിൽ നിന്ന് ആരെങ്കിലും  വിളിക്കുകയാണെങ്കിൽ, അതിനെ അനുഹവം എന്ന് പറയുന്നു. പിന്നിൽനിന്നല്ലാതെ മറ്റെവിടെ നിന്നോ ആരെങ്കിലും വിളിക്കുന്നു എന്നാൽ അത് പരിഹവം. ഒരാൾ മറ്റൊരാളോട് പരുഷമായി സംസാരിക്കുന്നത് നിങ്ങൾ കേൾക്കുന്നു, അത് പരിവാദം. അല്ലെങ്കിൽ ആരെങ്കിലും തുമ്മുകയോ ഒരു ഒഴിഞ്ഞ പാത്രം കാണുകയോ ചെയ്യുന്നു - ഇവയെല്ലാം സൂചിപ്പിക്കുന്നത് പോകുന്ന കാര്യം വിജയിക്കില്ല എന്നാണ്.

ഈ മന്ത്രത്തിൽ, ഇത്തരം ശകുനങ്ങളുടെ ദോഷഫലങ്ങൾ നീക്കം ചെയ്യണമെന്ന് സൂര്യനോട്  പ്രാർത്ഥിക്കുന്നു.

ശകുന ശാസ്ത്രം ജ്യോതിഷത്തിന്‍റെ ഭാഗമാണ്. ജ്യോതിഷത്തിൽ നിരവധി വിഭാഗങ്ങളുണ്ട് - ഗോളം, ഹോരാ, സംഹിത, പ്രശ്‌നം.

ഗോളം എന്നത് ഗ്രഹങ്ങളേയും അവയുടെ ഗതിയെയും പറ്റിയുള്ള പഠനമാണ്. ജാതകത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ് ഹോരയിൽ. ചോദ്യം ചോദിക്കുന്ന സമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ് പ്രശ്നത്തിൽ. 

ശകുനങ്ങൾ സംഹിത എന്ന വിഭാഗത്തിന് കീഴിലാണ് വരുന്നത്. ഇവ യാദൃശ്ചികമായ സംഭവങ്ങൾ അല്ലെന്ന് ആചാര്യന്മാർ പറയുന്നു. ഇങ്ങനെയാണ് പ്രകൃതി നമ്മോട് സംസാരിക്കുന്നത്, നമുക്ക് സൂചനകൾ നൽകുന്നത്.

അന്യജന്മാന്തരകൃതം കർമ പുംസാം ശുഭാശുഭം യത്തസ്യ ശകുനഃ പാകം നിവേദയതി ഗച്ഛതാം.

നമ്മുടെ മുൻകാല കർമ്മങ്ങളുടെ ഫലമായി നമുക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ശകുനങ്ങൾ സൂചിപ്പിക്കുന്നു. ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനങ്ങളും ദശകളും അന്തർദശകളുംഒരു കാലയളവിൽ നിങ്ങൾക്ക് എന്താണ് പ്രതീക്ഷിക്കാമെന്ന് സൂചിപ്പിക്കുന്നതുപോലെ, ഇതാണ് സംഭവിക്കാൻ പോകുന്നതെന്ന്  പ്രകൃതി തന്നെ നമ്മോട് പറയുന്ന മറ്റൊരു മാർഗമാണ് ശകുനങ്ങൾ.

എന്നാൽ കാണുന്നതെല്ലാം ശകുനമല്ല. ശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്നവ മാത്രമേ ശകുനങ്ങളായി എടുക്കാൻ കഴിയൂ. 

47.2K
7.1K

Comments

Security Code
74950
finger point down
ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

ജന്മസാഫല്യംകൈവന്ന അനുഭൂതിയാണ് ഈ ഗ്രൂപ്പിലെത്തിയപ്പോള്‍ മനസില്‍ തോന്നിയത്.... -User_spx05i

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

എനിക് വളരെ ഉപകാര പെടുന്നു എത്ര നന്ദി പറഞ്ഞാലും മതി ആകൂല .നന്ദി യുണ്ട് -Ajith

Read more comments

Knowledge Bank

ദിവ്യസ്നേഹം നിറഞ്ഞ ഹൃദയം

ദൈവത്തോടുള്ള സ്നേഹം ഹൃദയത്തിൽ നിറയുമ്പോൾ, അഹങ്കാരം, വിദ്വേഷം, ആഗ്രഹങ്ങൾ എന്നിവ അപ്രത്യക്ഷമാകുകയും സമാധാനവും വിശുദ്ധിയും മാത്രം അവശേഷിക്കുകയും ചെയ്യുന്നു.

വ്യാസമഹര്‍ഷിയെ എന്തുകൊണ്ടാണ് വേദവ്യാസന്‍ എന്ന് വിളിക്കുന്നത്?

ഒന്നായിരുന്ന വേദത്തിനെ നാലായി ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്ന് നാലായി പകുത്തത് വ്യാസമഹര്‍ഷി ആയതുകൊണ്ട്.

Quiz

ആരാണ് ഗാംഗേയന്‍ ?
മലയാളം

മലയാളം

ജ്യോതിഷം

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...