Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

വിശ്വാമിത്രൻ എന്തിനാണ് ബ്രഹ്മർഷിയാകണമെന്ന് തീരുമാനിച്ചത്?

വിശ്വാമിത്രൻ എന്തിനാണ് ബ്രഹ്മർഷിയാകണമെന്ന് തീരുമാനിച്ചത്?

വിശ്വാമിത്രൻ ആരംഭത്തിൽ ഒരു രാജാവായിരുന്നു. വളരെ നല്ല ഒരു രാജാവ്.

ഒരിക്കൽ തന്‍റെ സൈന്യവുമായി വിശ്വാമിത്രൻ വസിഷ്ഠ മഹർഷിയുടെ ആശ്രമത്തിൽ വന്നു ചേർന്നു. വസിഷ്ഠൻ സ്നേഹാദരങ്ങളോടെ രാജാവിനെ സ്വീകരിച്ചിരുത്തി കുശലാന്വേഷണങ്ങൾ നടത്തി. 

യാത്ര ചോദിച്ച് ഇറങ്ങാൻ തുടങ്ങിയ വിശ്വാമിത്രനെ തടഞ്ഞ് വസിഷ്ഠൻ ഭോജനത്തിനായി ക്ഷണിച്ചു. കാമധേനുവിനെ വരുത്തി വസിഷ്ഠൻ എല്ലാവർക്കും ഭോജനം തയ്യാറാക്കാൻ ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് സൈനികർക്ക് വേണ്ട സ്വാദിഷ്ടമായ ഭോജനം കാമധേനുവിന്‍റെ ശരീരത്തിൽനിന്നും പുറത്തുവന്നു. ഇതുകണ്ട് എല്ലാവരും ആശ്ചര്യപ്പെട്ടു.

വിശ്വാമിത്രൻ വസിഷ്ഠനോട് ഒരു ലക്ഷം പശുക്കൾക്ക് പകരമായി കാമധേനുവിനെ തനിക്ക് നല്കാൻ ആവശ്യപ്പെട്ടു. കാമധേനുവാണ് തന്‍റെ എല്ലാമെല്ലാം എന്ന് പറഞ്ഞ് വസിഷ്ഠൻ വിശ്വാമിത്രന്‍റെ ആവശ്യം നിരാകരിച്ചു. 

ഇതിനെത്തുടർന്ന് വിശ്വാമിത്രൻ തന്‍റെ സൈനികരോട് കാമധേനുവിനെ ബലമായി പിടിച്ചുകെട്ടി കൂടെക്കൊണ്ടുപോകുവാൻ ആവശ്യപ്പെട്ടു.

കാമധേനുവിന്‍റെ ശരീരത്തിൽനിന്നും ആയിരക്കണക്കിന് പോരാളികൾ പുറത്തുവന്ന് വിശ്വാമിത്രന്‍റെ സൈന്യത്തെ സംഹരിക്കാൻ തുടങ്ങി. പിടിച്ചുനിൽക്കാനാകാതെ വിശ്വാമിത്രൻ ലജ്ജയോടെ പിൻവാങ്ങി.

ബ്രാഹ്മണന്‍റെ മന്ത്രശക്തിക്കുമുമ്പിൽ ക്ഷത്രിയന്‍റെ കായശക്തിക്ക് പിടിച്ചുനിൽക്കാനാവില്ലെന്ന് മനസ്സിലാക്കിയ വിശ്വാമിത്രൻ തപശ്ശക്ടി നേടാൻ തപസ്സാരംഭിച്ചു.

തീവ്രമായ തപസ്സിനൊടുവിൽ പരമശിവൻ പ്രത്യക്ഷപ്പെട്ടു. വിശ്വാമിത്രൻ പരമശിവനോട് തനിക്ക് എല്ലാ ദിവ്യാസ്ത്രങ്ങളും തരണമെന്ന് പ്രാർത്ഥിച്ചു . 

ദിവ്യാസ്ത്രങ്ങളുമായി മടങ്ങിവന്ന വിശ്വാമിത്രൻ വീണ്ടും വസിഷ്ഠനെ ആക്രമിച്ചു.

ബ്രഹ്മാസ്ത്രമുൾപ്പെടെ വിശ്വാമിത്രൻ പ്രയോഗിച്ച അസ്ത്രങ്ങളെല്ലാം തന്നെ വസിഷ്ഠന്‍റെ യോഗദണ്ഡിൽ ലയിച്ചില്ലാതായി.

ഇങ്ങനെ വസിഷ്ഠനുമായുള്ള സ്പർധയെത്തുടർന്നാണ് വിശ്വാമിത്രൻ ബ്രാഹ്മണ്യം നേടണമെന്ന് തീരുമാനിച്ചത്.

15.1K
2.3K

Comments

Security Code
85412
finger point down
വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

Read more comments

Knowledge Bank

തിരുവിതാംകൂര്‍ രാജ്യം ശ്രീപദ്മനാഭന് തൃപ്പടിദാനം ചെയ്തതാര്?

കൊല്ലവർഷം 925 മകരം അഞ്ച്‌ പൂർവപക്ഷ സപ്തമിയിൽ ബുധനാഴ്ച രേവതി നക്ഷത്രത്തില്‍ അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ മഹാരാജാവാണ് തൃപ്പടിദാനം ചെയ്തത്.

18 പുരാണങ്ങള്‍

ബ്രഹ്മ പുരാണം, പദ്മ പുരാണം, വിഷ്ണു പുരാണം, വായു പുരാണം, ഭാഗവത പുരാണം, നാരദ പുരാണം, മാർകണ്ഡേയ പുരാണം, അഗ്നി പുരാണം, ഭവിഷ്യ പുരാണം, ബ്രഹ്മവൈവർത പുരാണം, ലിംഗ പുരാണം, വരാഹ പുരാണം, സ്കന്ദ പുരാണം, വാമന പുരാണം, കൂർമ പുരാണം, മത്സ്യ പുരാണം, ഗരുഡ പുരാണം, ബ്രഹ്മാണ്ഡ പുരാണം.

Quiz

വീടിന്‍റെ ഏത് ദിക്കിലാണ് മാവ് ആകാവുന്നത് ?
മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon