ദേവീഭാഗവതത്തിന്‍റെ മാത്രമായ ഒരു സവിശേഷതയെപ്പറ്റിയാണ് ഈ പ്രഭാഷണം.

98.8K

Comments

4vypk

എപ്പോഴാണ് ചോറ്റാനിക്കരയിലെ കൊടിയേറ്റുത്സവം?

കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തില്‍ കൊടിയേറി ഉത്രത്തില്‍ ആറാട്ട് വരെ.

Quiz

മകം തൊഴല്‍ പ്രധാന വിശേഷമായ ക്ഷേത്രമേത്?

ഋഷിമാരും മുനിമാരും സൂതനോട് പറഞ്ഞു - അങ്ങ് ഞങ്ങൾക്ക് ഇതിനോടകം തന്നെ വളരെയധികം പുണൃപ്രദമായ കഥകൾ പറഞ്ഞു തന്നു കഴിഞ്ഞു. ഭഗവാന്‍ നാരായണന്‍റെ അവതാരകഥകൾ, ശ്രീ ശങ്കരൻ ചെയ്ത അത്ഭുതങ്ങള്‍, ഭസ്മത്തിന്‍റെ മഹിമ, രുദ്രാക്ഷ മഹിമ - ....

ഋഷിമാരും മുനിമാരും സൂതനോട് പറഞ്ഞു - അങ്ങ് ഞങ്ങൾക്ക് ഇതിനോടകം തന്നെ വളരെയധികം പുണൃപ്രദമായ കഥകൾ പറഞ്ഞു തന്നു കഴിഞ്ഞു.

ഭഗവാന്‍ നാരായണന്‍റെ അവതാരകഥകൾ, ശ്രീ ശങ്കരൻ ചെയ്ത അത്ഭുതങ്ങള്‍, ഭസ്മത്തിന്‍റെ മഹിമ, രുദ്രാക്ഷ മഹിമ - ഇങ്ങനെ പലതും അങ്ങ് ഞങ്ങൾക്ക് പറഞ്ഞു തന്നു കഴിഞ്ഞു.

എന്നാൽ സുഖഭോഗവും മോക്ഷവും ഒരു പോലെ തരുവാൻ പോരുന്ന എന്തെങ്കിലും ഉണ്ടോ ?

അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ ദയവായി ഞങ്ങൾക്ക് പറഞ്ഞു തരിക.

ഈ ചോദ്യത്തിന് ഒരു വ്യത്യാസം ഉണ്ട്.

ഒരു സാധാരണ ചോദ്യമല്ല ഇത്.

ദേവീഭാഗവത്തിന്‍റെ പ്രാധാന്യം മുഴുവനായും ഈ ചോദ്യത്തിൽ തന്നെ അടങ്ങിയിരിക്കുന്നു.

മോക്ഷം ലഭിക്കുവാന്‍ ആദ്യം വൈരാഗ്യം വരണം.

ലൗകികമായ സുഖഭോഗങ്ങളിൽ വിമുഖത വരണം.

എന്നാൽ ഇവിടെ ആവശ്യം രണ്ടുമാണ്.

ലൗകികമായ സുഖവും കിട്ടണം.

പിന്നെ മോക്ഷവും കിട്ടണം.

സുഖഭോഗങ്ങളെ ഉപേക്ഷിക്കാതെ മോക്ഷം കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ?

ഇതാണ് ചോദ്യം.

ആവശ്യം തീർന്നില്ലാ.

കലിയുഗത്തിൽ- കലിയുഗം എന്നാൽ മനുഷ്യന് സദ്ബുദ്ധിയും തപസ്സും എല്ലാം ക്ഷയിക്കും.

തപസ്സും അനുഷ്ഠാനവും മാത്രമല്ല ക്ഷമയും ആയുസ്സും ശാരീരികമായ ദൃഢതയും എല്ലാം ക്ഷയിക്കും.

എന്നിരുന്നാലും സിദ്ധികള്‍, വിശേഷസിദ്ധികൾ, അഷ്ടസിദ്ധികൾ ഇതൊക്കെ കിട്ടാൻ കലിയുഗത്തിൽ ആണെങ്കിൽ തന്നെയും കിട്ടാൻ എന്തെങ്കിലും എളുപ്പമാർഗം ഉണ്ടോ ?

ചെറുതൊന്നുമല്ല ആഗ്രഹങ്ങൾ- സുഖഭോഗങ്ങൾ, സിദ്ധികൾ ഒടുവിൽ മോക്ഷവും ഒന്നും വിട്ടുകളയാൻ തയ്യാറല്ലാ.

ഇതിനാണ് എന്തെങ്കിലും വഴി ഉണ്ടോ എന്ന് ചോദിക്കുന്നത്.

തങ്ങൾക്ക് വേണ്ടി അല്ലാ.

ലോകരുടെ നന്മയ്ക്കു വേണ്ടി.

സൂതന്‍ പറഞ്ഞു- പുണ്യ തീർത്ഥങ്ങൾ, മറ്റു പുരാണങ്ങൾ, വ്രതങ്ങള്‍ പല വിധമായ തപസ്സുകൾ, ഇവയൊക്കെ തങ്ങളുടെ ശേഷ്ഠതയിൽ ഊറ്റം കൊള്ളുന്നു.

എപ്പോൾ വരെ?

എപ്പോൾ വരെ ദേവീഭാഗവതം മുമ്പിൽ വന്നില്ലയോ അപ്പോൾ വരെ.

ദേവീഭാഗവതം വന്നാൽ ഇവയെല്ലാം ഒതുങ്ങി വഴി മാറി നിൽക്കും.

മനുഷൃന്‍റെ പാപങ്ങൾ ഒരു ഘോരവനം പോലെയാണ്.

ഇടതിങ്ങി നിൽക്കുന്ന മരങ്ങളാണ് ആ പാപങ്ങൾ.

ആ പാപങ്ങളെ ഒറ്റയടിക്ക് വെട്ടിവീഴ്ത്തുവാൻ ക്ഷമതയുള്ള ഒരു മഴുവാണ് ദേവീഭാഗവതം.

രോഗങ്ങളാകുന്ന അന്ധകാരം, ദുരിതങ്ങളാകുന്ന അന്ധകാരം, ദേവീഭാഗവതമാകുന്ന സൂരൃനുദിച്ചാൽ ഓടിയൊളിക്കും.

ഇതാണ് ദേവീഭാഗവതത്തിന്‍റെ മഹിമ.


Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |