Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

ഭൂമിക്ക് പൃഥ്വി എന്ന് പേര് വന്നതെങ്ങനെ ?

ഭൂമിക്ക് പൃഥ്വി എന്ന് പേര് വന്നതെങ്ങനെ ?

പൃഥു രാജാവ് ഒരു നല്ല ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിൻറെ നീതിപൂർവകമായ ഭരണം മൂലം ഭൂമി അഭിവൃദ്ധി പ്രാപിച്ചു. പശുക്കൾ പാൽ നൽകി.  

സന്തുഷ്ടരായ മുനിമാർ ഒരു വലിയ യാഗം നടത്തി. യാഗത്തിൻറെ അവസാനത്തിൽ  സൂതന്മാർ, മഗധന്മാർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ഉടലെടുത്തു. പൃഥുവിന്റെ യശസ്സിനെപ്പറ്റി ആലപിക്കാൻ മുനിമാർ അവരോട് നിർദ്ദേശിച്ചു. എന്നാൽ അവർ ചോദിച്ചു, 'പൃഥു വളരെ ചെറുപ്പമാണ്. ഭരണം തുടങ്ങിയിട്ടേയുള്ളൂ. ഇതുവരെ വലിയ പ്രവൃത്തികളൊന്നും ചെയ്തിട്ടില്ല. ഞങ്ങൾക്ക് എങ്ങനെ അദ്ദേഹത്തെ സ്തുതിക്കാൻ കഴിയും? '  

മുനിമാർ അവർക്ക്‌ ഭാവി കാണാനുള്ള കഴിവ് നൽകി. ഉടൻ തന്നെ, സുതന്മാരും മഗധന്മാരും പൃഥുവിന്റെ  ഭാവി മഹത്വങ്ങൾ ആലപിച്ചു. ഈ ഗാനങ്ങൾ എല്ലാ ദിശകളിലേക്കും വ്യാപിച്ചു.  

ഇതിനിടയിൽ, വിദൂരദേശത്ത് നിന്ന് ചിലർ പൃഥുവിന്റെ പക്കലേക്ക് വന്നു. അവർ പറഞ്ഞു -  'രാജാവേ ! അങ്ങയുടെ പ്രശസ്തി എല്ലായിടത്തും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഞങ്ങൾ കഷ്ടപ്പെടുകയാണ്. ഭൂമിയിൽ ഒന്നും വളരുന്നില്ല. പ്രത്യുൽപ്പാദനശേഷിയില്ലാത്തതിനാൽ പശുക്കൾ പാൽ നൽകുന്നില്ല. ഞങ്ങൾ  എന്താണ് ചെയ്യേണ്ടത്? '.  

ഇത് കേട്ട് പൃഥ്വുവിന് വളരെ ദേഷ്യം വന്നു. അദ്ദേഹം തൻ്റെ വില്ല് എടുത്ത് അമ്പ് കൊണ്ട് ഭൂമിയെ പിളർക്കാൻ  പുറപ്പെട്ടു. ഭൂമി ഭയന്ന് ഒരു പശുവിൻ്റെ രൂപം സ്വീകരിച്ച് ഓടി. അവൾ ഒളിക്കാൻ ഒരു സ്ഥലവും കാണാതെ വലഞ്ഞു. ഒടുവിൽ, അവൾ പൃഥ്വുവിന്റെ മുന്നിൽ വന്ന് അപേക്ഷിച്ചു, -  'രാജാവേ ! ഒരു സ്ത്രീയായ എന്നെ കൊല്ലുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല. പാപം മാത്രമേ അവശേഷിക്കുകയുള്ളൂ. പകരം, ഭൂമിയെ സമനിലയിലാക്കുക. മലനിരകളെ ഒരു വശത്തേക്ക് തള്ളുക. പരന്ന ഭൂമിയിൽ  കൃഷി ചെയ്താൽ അത്  ആവശ്യമായ സമ്പത്ത് കൊണ്ടുവരും. പൃഥു അതനുസരിച്ചു . അദ്ദേഹം പർവ്വതങ്ങളെ ഒരു വശത്തേക്ക് തള്ളിമാറ്റി ഭൂമി പരന്നതാക്കി. കൃഷി അഭിവൃദ്ധിപ്പെട്ടു. ഭൂമി സമ്പത്സമൃദ്ധ്യായി. ഭൂമിയെ ജീവജാലങ്ങൾക്ക് അനുയോജ്യമാക്കിയ പൃഥു രാജാവിൽ നിന്നാണ് ഭൂമിക്ക്  'പൃഥ്വി' എന്ന പേര് വന്നത്. 

പാഠങ്ങൾ- 

  • നീതിമാനായ ഭരണാധികാരി എല്ലാവർക്കും സമൃദ്ധിയും സന്തോഷവും ഉറപ്പാക്കുന്നു. 
  • യഥാർത്ഥ നേതാക്കൾ വർത്തമാനകാല പ്രവർത്തനങ്ങൾക്കൊപ്പം ഭാവിയെപ്പറ്റിയും ചിന്തിക്കുന്നു.
  • പൃഥുവിന്റേതുപോലെ നിശ്ചയദാർഢ്യമുള്ള പരിശ്രമങ്ങൾ കഠിനമായ വെല്ലുവിളികളെയും മറികടക്കുന്നു. അനുനയത്തോടെയുള്ള പ്രവർത്തനങ്ങൾ അക്രമത്തേക്കാൾ മികച്ച ഫലങ്ങൾ നൽകുന്നു.
  • എല്ലാ ജീവജാലങ്ങളെയും നിലനിർത്തുന്ന സമൃദ്ധിയുടെ ആധാരമാണ് കൃഷി.
52.5K
7.9K

Comments

Security Code
12114
finger point down
നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

Read more comments

Knowledge Bank

സത്യത്തിൻ്റെ ശക്തി -

സത്യത്തിൻ്റെ പാത പിന്തുടരുന്നവൻ മഹത്വം കൈവരിക്കുന്നു. അസത്യം നാശത്തിലേക്ക് നയിക്കുന്നു, എന്നാൽ സത്യം മഹത്വം നൽകുന്നു. – മഹാഭാരതം

എവിടെയാണ് നൈമിഷാരണ്യം?

ഉത്തര്‍പ്രദേശിന്‍റെ രാജധാനി ലഖ്നൗവില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരെ സീതാപൂര്‍ ജില്ലയിലാണ് നീംസാര്‍ എന്ന് ഇപ്പോളറിയപ്പെടുന്ന നൈമിഷാരണ്യം.

Quiz

മഹാവിഷ്ണുവിന്‍റെ ഏത് അവതാരമാണ് പ്രപഞ്ചത്തെ മൂന്ന് കാലടികള്‍ കൊണ്ടളന്നത് ?
മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon