ഭഗവദ്ഗീത - മലയാള പരിഭാഷ

bhagavad_gita_malayalam_paribhasha_pdf_cover_page

അദ്ധ്യായം ഒന്ന്

അര്‍ജ്ജുനവിഷാദയോഗം

ധൃതരാഷ്ട്രന്‍ പറഞ്ഞു -

ധര്‍മ്മക്ഷേത്രം കുരുക്ഷേത്രം പുക്കു പോരിനൊരുങ്ങൈയോര്‍

എന്‍ കൂട്ടരും പാണ്ഡവരുമെന്തേ ചെയ്തതു സഞ്ജയ

സഞ്ജയന്‍ പറഞ്ഞു - 

വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

കർമ്മയോഗം
അർജ്ജുനൻ പറഞ്ഞു
ജ്ഞാനം കർമ്മത്തിനേക്കാളും മെച്ചമെങ്കിൽ ജ്ജനാർദ്ദന! ഘോരകർമ്മത്തിലെന്തെന്നെ നിയോഗിപ്പതു കേശവ
കലർത്തിച്ചൊല്ലിയെൻബുദ്ധി മോഹിപ്പിക്കുന്നു ഹന്ത! നീ തീർച്ചകണ്ടൊന്നുരച്ചാലുമതിൽ ശ്രേയസ്സു നേടുവാൻ
ശ്രീഭഗവാൻ പറഞ്ഞു -
ലോകത്തിൽനിഷ്ഠ രണ്ടായ് ഞാൻ ചൊന്നൻ മുൻപനഘാശയ ജ്ഞാനയോഗാൽക്കർമ്മയോഗാസ്സാംഖ്യർക്കും യോഗികൾക്കുമേ 3 കർമ്മങ്ങൾ തുടരാഞ്ഞാലും നൈഷ്കർമ്മം നേടിടാ പുമാൻ സന്യാസം കൊണ്ടു താനിങ്ങു സിദ്ധി നേടുന്നതല്ലെടോ
ക്ഷണം പോലുമൊരാൾ കർമ്മമൊന്നും ചെയ്യാതെ നിന്നിടാ ചെയ്യിപ്പിക്കും പ്രകൃതിജഗുണം കർമ്മത്തെയാരെയും
കർമ്മേന്ദ്രിയങ്ങളെ നിർത്തീട്ടിന്ദ്രിയാർത്ഥങ്ങളുള്ളിനാൽ ഓർത്തിരിക്കും മൂഢബുദ്ധി മിത്ഥ്യാചാരനുമാണെടോ
മനസ്സുകൊണ്ടിന്ദ്രിയങ്ങടക്കിക്കർമ്മയോഗവും
2
കർമ്മേന്ദ്രിയങ്ങളാൽ ചൊനസക്തൻ മെച്ചമർജ്ജുന
ദൃഢം കർമ്മം ചെയ്തു കർമ്മമകർമ്മത്തിലുമുത്തമം കർമ്മം ചെയ്യാതെ നിൻ ദേഹയാത്രപോലും നടന്നിടാ യജ്ഞാർത്ഥകർമ്മം വിട്ടിങ്ങീ ലോകമേ കർമ്മബന്ധനം അതിന്നു കർമ്മം കൗന്തേയ, ചെയ്തു നിസ്സംഗനായ് ഭവാൻ
യജ്ഞത്തോടും പ്രജാസൃഷ്ടി ചെയ്തതെന്നോതി പ്രജാപതി നിങ്ങൾക്കിതേ കാമധേനുവിതിനാൽ നിങ്ങൾ വായ്ക്കുവിൻ ഇതിൽച്ചെയ്വിൻ ദേവതൃപ്തി തർപ്പിക്കും ദേവർ നിങ്ങളെ അന്യോന്യം തർപ്പണം ചെയ്ത പരം ശ്രേയസ്സു നേടുവിൻ 11 യജ്ഞതർപ്പിതരാം വാനോർ നിങ്ങൾക്കിഷ്ടസുഖം തരും അവർക്കേകൊതവർ തരുന്നതേല്പാൻ നല്ല കള്ളനാം സത്തുക്കൾ യജ്ഞശിഷ്ടത്തെയാശിച്ചഘമൊഴിച്ചിടും തനിക്കു താൻ പചിക്കുന്നോർ പാപം പാപികളേല്ലുമേ അന്നാൽജീവികളുണ്ടാകുമന്നമുണ്ടാം ഘനത്തിനാൽ യജ്ഞത്താൽ മേഘമുണ്ടാകും യജ്ഞം കർമ്മസമുദ്ഭവം 14 കർമ്മം ബ്രാഹ്മാദ്ഭവം കാൺക ബ്രഹ്മാണ്ഡരസമുദ്ഭവം അതിനാൽസ്സർവ്വഗം ബ്രഹ്മമെന്നും യജ്ഞത്തിൽ നില്പതാം 15 ഏവം നടത്തും ചകത്തെയനുവർത്തിച്ചിടാത്തവൻ പാപായുസ്സിന്ദിയാരാമൻ ജീവിപ്പൂ പാർത്ഥ, പാഴിലായ് ആരാത്മരതിയായാത്മതൃപ്തനായോരു മാനവൻ ആത്മാവിൽത്തന്നെ സന്തുഷ്ടനവൻ ചെയ്യേണ്ടിതില്ലിഹ ചെയ്താലുമവനില്ലൊന്നും കാര്യം ചെയ്തില്ലയെങ്കിലും സർവ്വഭൂതത്തിലുമവന്നില്ലല്ലോ കാര്യബന്ധനം അതിനാൽസ്സക്തി വിട്ടെന്നും ചെയ്യേണ്ടും ക്രിയ ചെയ്ത നീ കർമ്മസംഗം വിട്ടു ചെയ്യും പുരുഷൻ പരമാർന്നിടും - 19 കർമ്മത്താൽത്തന്നെ സംസിദ്ധി പൂണ്ടോർകൾ ജനകാദികൾ ലോകസംഗ്രഹമൊന്നോർത്താലും നീ ക്രിയ ചെയ്യണം 20 എന്തെന്തു വലിയോൻ ചെയ്തതു ചെയ്യുന്നു മറ്റുപേർ അവനെന്തോ പ്രമാണിപ്പതതു പിൻതുടരും ജനം
എനിക്കു പാർത്ഥ, മുപ്പാരിലൊന്നും ചെയ്യേണ്ടതില്ലെടോ കിട്ടാത്തതില്ലാ കിട്ടാനും കർമ്മത്തിൽത്തന്നെ നില്പു ഞാൻ
ഇളവില്ലാതെ കർമ്മത്തിൽ ഞാൻ നിന്നീടാതിരിക്കിലോ എൻ വഴിക്കേ പിൻതുടരൂ പാർത്ഥ മാനുഷരേവരും
എല്ലാം കാണാത്താളരെയെല്ലാം കണ്ടോനിളയ്ക്കൊലാ അദ്ധ്യാത്മബുദ്ധിയാലെന്നിൽക്കർമ്മമെല്ലാം ന്യസിച്ചു താൻ നിരാശിസ്സായ് നിർമ്മമനായല്ലൽ വിട്ടടർ ചെയ്തു നീ
ഈ ലോകമൊക്കക്കെട്ടീടും ഞാൻ കർമ്മം ചെയ്തിടായ്കിലോ സങ്കരം ചെയ്യുവാനാകുമീ പ്രജാക്ഷയകാരിയാം
സക്തരാം മൂഢർ കർമ്മങ്ങൾ ചെയ്തീടുംപോലെ ഭാരത ലോകസംഗ്രഹമിച്ഛിപ്പോനസക്തൻ ചെയ്യണം ബുധൻ കർമ്മസംഗികളജ്ഞർക്കു ബുദ്ധിഭേദം വരുത്താലാ ഒത്തു വിദ്വാൻ കർമ്മമൊക്കെച്ചെയ്തു ചെയ്യിച്ചുകൊള്ളണം 26 കർമ്മങ്ങളൊക്കെ പ്രകൃതിഗുണങ്ങൾ വഴി ചെയ്തിലും അഹങ്കാരവിമൂഢാത്മാവോർപ്പൂ ഞാൻ ചെയ്തെന്നു താൻ തത്ത്വം കണ്ടോൻ മഹാബാഹോ ഗുണകർമ്മത്തിരിപ്പിലേ ഗുണാഗുണത്തിൽ നില്ക്കുന്നതെന്നറിഞ്ഞിട്ടസക്തനാം
പ്രകൃതിസ്ഥിതിമൂഢന്മാർ ഗുണകർമ്മത്തിലേർപ്പെടും
എനിക്കുള്ള മതം നിത്യമനുഷ്ഠിക്കുന്ന മാനവർ ശ്രദ്ധയൊത്തീർഷ്യ വിട്ടുള്ളാർ കർമ്മ നിർമ്മുക്തരായ് വരും
ഈർഷ്യ വിട്ടെൻ മതമിതങ്ങനുഷ്ഠിക്കാതിരിപ്പവർ സർവ്വജ്ഞാനവിമൂഢന്മാർ നഷ്ടബുദ്ധികളോർക്ക് നീ

Ramaswamy Sastry and Vighnesh Ghanapaathi

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |