Add to Favorites

ഓങ്കാരത്തെ പറ്റിയറിയാന്‍ മുകളില്‍ കൊടുത്തിരിക്കുന്ന ഓഡിയോ കേള്‍ക്കുക.

പ്രണവം ഒരു സമ്പൂർണ മന്ത്രം

 

ഓരോ വസ്തുവുമായോ രൂപവുമായോ ബന്ധപ്പെട്ട് ഒരു പേരോ ശബ്ദമോ ഉണ്ട്.

പേന എന്ന വാക്ക് കേട്ടാല്‍ മനസില്‍ പേനയുടെ രൂപം തെളിഞ്ഞു വരും.

പേന കണ്ടാല്‍ മനസില്‍ പേന എന്ന വാക്ക് വരും.

ഇതാണ് നാമവും രൂപവും തമ്മിലുള്ള ബന്ധം.

ഈ പ്രപഞ്ചത്തിലുള്ള എല്ലാറ്റിനേയും ഒന്നുചേര്‍ത്ത് അതിനെ പ്രതിനിധാനം ചെയ്യുന്ന ശബ്ദമാണ് ഓങ്കാരം.

പേന എന്ന ശബ്ദം പേനയെ മാത്രം പ്രതിനിധീകരിക്കുമ്പോള്‍ ഈ പ്രപഞ്ചത്തിനെ മൊത്തമായി പ്രതിനിധീകരിക്കുന്ന ശബ്ദമാണ് ഓങ്കാരം.

ഓങ്കാരത്തില്‍ നിന്നുമാണ് ഇക്കാണുന്നതെല്ലാം ഉണ്ടായത്.

ഓങ്കാരത്തില്‍ രൂപമുള്ളവ മാത്രമല്ല, രൂപമില്ലാത്ത വികാരങ്ങള്‍, ചിന്തകള്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.

പൂര്‍ണ്ണതയുള്ള ഒരേ ഒരു ശബ്ദമാണ് ഓങ്കാരം.

ഒരേയൊരു സമ്പൂര്‍ണ്ണമായ മന്ത്രവും പ്രണവമാണ്.

അതുകൊണ്ടാണ് മോക്ഷം തേടുന്നവര്‍ പ്രണവസാധന മാത്രം ചെയ്യുന്നത്.

മറ്റ് ഏത് മന്ത്രത്തിനും ഒരു പ്രത്യേക ദേവതയുമായി ബന്ധമുണ്ടാകും.

 

കൂടുതലറിയാന്‍ മുകളില്‍ കൊടുത്തിരിക്കുന്ന ഓഡിയോ കേള്‍ക്കുക.

 

Click below to listen to Omkara 108 Times - for Yoga & Meditation 

 

Omkara 108 Times -  for Yoga & Meditation

 

 

Krishna playing with cows

Recommended for you

വിദ്യാഗണപതിയോട് വിജയത്തിനായി പ്രാര്‍ഥന

 

Image attribution

Ramaswamy Sastry and Vighnesh Ghanapaathi

Copyright © 2022 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize