പുരാണകഥകള്‍ കേട്ടാലുള്ള പ്രയോജനത്തെക്കുറിച്ചാണ് ഈ പ്രഭാഷണം.

58.1K
1.1K

Comments

nxh5r
നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

Read more comments

എവിടെയാണ് നൈമിഷാരണ്യം?

ഉത്തര്‍പ്രദേശിന്‍റെ രാജധാനി ലഖ്നൗവില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരെ സീതാപൂര്‍ ജില്ലയിലാണ് നീംസാര്‍ എന്ന് ഇപ്പോളറിയപ്പെടുന്ന നൈമിഷാരണ്യം.

ഏത് നദിയുടെ തീരത്താണ് നൈമിഷാരണ്യം?

ഗോമതി നദിയുടെ.

Quiz

ഋഷിമാര്‍ക്ക് നൈമിഷാരണ്യം കാണിച്ചു കൊടുക്കാന്‍ മനോമയചക്രം ഉരുട്ടിവിട്ടതാര്?

ശ്രീമദ്ദേവീഭാഗവതം തുടങ്ങുന്നത് ദേവീഭാഗവതമാഹാത്മ്യത്തെപ്പറ്റി പറഞ്ഞു കൊണ്ടാണ്. എന്താണ് ദേവീഭാഗവതത്തിന്‍റെ മഹത്ത്വം, ആധികാരികത, എന്താണ് ഈ പുരാണം കേട്ടാലുള്ള ഫലം ഇതൊക്കെ മാഹാത്മ്യത്തില്‍ പറഞ്ഞിരിക്കുന്നു. ഒ....

ശ്രീമദ്ദേവീഭാഗവതം തുടങ്ങുന്നത് ദേവീഭാഗവതമാഹാത്മ്യത്തെപ്പറ്റി പറഞ്ഞു കൊണ്ടാണ്.

എന്താണ് ദേവീഭാഗവതത്തിന്‍റെ മഹത്ത്വം, ആധികാരികത, എന്താണ് ഈ പുരാണം കേട്ടാലുള്ള ഫലം ഇതൊക്കെ മാഹാത്മ്യത്തില്‍ പറഞ്ഞിരിക്കുന്നു.

ഒരിക്കല്‍ നൈമിഷാരണ്യത്തില്‍ - നൈമിഷാരണ്യം എന്നത് ഇപ്പോള്‍ ഉത്തര്‍ പ്രദേശ് സംസ്ഥാനത്തില്‍ ലഖ്നൗവിന് സമീപമുള്ള നീംസാര്‍ എന്ന ഇടം.

നൈമിഷാരണ്യത്തില്‍ ഋഷിമാരും മുനിമാരുമൊക്കെ ഒത്തു ചേര്‍ന്നു.

കലിയുഗത്തിന്‍റെ തുടക്കം.

അവര്‍ക്കറിയാം കലി യുഗത്തില്‍ പാപം വര്‍ദ്ധിക്കും.

പാപം ചെയ്യാനുള്ള സാഹചര്യങ്ങളും അവസരങ്ങളും വര്‍ദ്ധിക്കും.

ഋഷി-മുനിമാര്‍ക്കുപോലും ഇതില്‍നിന്നും രക്ഷപെടുന്നത് എളുപ്പമല്ല.

ഒരേ ഒരു വഴിയേ ഉള്ളൂ.

കലി എത്തിപ്പെടാത്ത ഒരിടം കണ്ടെത്തി അവിടെപ്പോയി കലിയുഗം തീരുന്നെടത്തോളം കഴിയുക.

ആരാണ് കലി ?

കലിയൊരു ദേവതയാണ്.

കലിയുഗത്തിന്‍റെ അധിപന്‍.

മനുഷ്യനെ പാപം ചെയ്യാന്‍ പ്രേരിപ്പിക്കലാണ് ഈ ദേവതയുടെ ജോലി.

കലിക്ക് പ്രവേശിക്കാന്‍ കഴിയാത്ത ഒരിടം കണ്ടുപിടിച്ച് അവിടെ പോയിരുന്നാല്‍ ഒരു പക്ഷെ പാപം ചെയ്യുന്നത് ഒഴിവാക്കാം.

ഈ ഇടമാണ് നൈമിഷാരണ്യം.

നൈമിഷാരണ്യത്തില്‍ കലിക്ക് പ്രവേശനമില്ലാ.

ഋഷി-മുനിമാര്‍ അവിടെ ഒട്ടനവധി യാഗങ്ങളും ചെയ്തു.

പുണ്യം ആര്‍ജ്ജിക്കാന്‍.

ഇതൊക്കെ കഴിഞ്ഞ് അവിടെ കാത്തിരിക്കണം.

അടുത്ത സത്യയുഗം തുടങ്ങുന്നതു വരെ സമയം കഴിച്ചുകൂട്ടണം.

പുറത്തിറങ്ങിയാല്‍ കലി പിടിക്കും.

അടുത്ത സത്യയുഗം തുടങ്ങുന്നതു വരെ സമയം കഴിച്ചുകൂട്ടണം.

വ്യാസ മഹര്‍ഷിയുടെ പ്രിയ ശിഷ്യനാണ് സൂതന്‍.

അദ്ദേഹവും നൈമിഷാരണ്യത്തില്‍ വന്നുചേര്‍ന്നിരുന്നു.

ഋഷിമാരും മുനിമാരും സൂതനില്‍നിന്നും കഥകള്‍ കേട്ടുകൊണ്ടിരുന്നു.

പുരാണകഥകള്‍.

കഥ എന്നാല്‍ കാല്പനികമല്ലാ.

സംസ്കൃതത്തില്‍ കഥ എന്ന വാക്കിന് പല അര്‍ഥങ്ങളുണ്ട്.

പല മാനങ്ങളുണ്ട്‌.

സൂതന്‍ പറയുന്നതൊന്നും കാല്പനികമല്ലാ.

നടന്ന സംഭവങ്ങളാണ്.

ഋഷി-മുനിമാര്‍ സൂതനോട് പറഞ്ഞു - അങ്ങിവിടെ വന്നതും ഞങ്ങള്‍ക്ക് ഈ കഥകളൊക്കെ കേള്‍ക്കാന്‍ സാധിച്ചതും ഞങ്ങളുടെ പുണ്യമാണ്.

എന്താണിതില്‍ പുണ്യം ?

പുരാണകഥാ ശ്രവണം കൊണ്ട് പുണ്യം എങ്ങനെയാണ് കിട്ടുന്നത് ?

പുരാണകഥാ ശ്രവണം നേരമ്പോക്കല്ലാ.

സിനിമ കാണുന്നതുപോലെയോ ടിവി സീരിയല്‍ കാണുന്നതുപോലെയോ അല്ലാ പുരാണ ശ്രവണം.

ഒരു സാധാരണ വീടും ഒരു ക്ഷേത്രവുമായി എന്താണ് വ്യത്യാസം ?

സാധാരണ വീട്ടില്‍ മനുഷ്യന്‍ താമസിക്കുന്നു.

ക്ഷേത്രത്തില്‍ ദേവത വസിക്കുന്നു.

ഒരു സിനിമാക്കഥയോ സീരിയല്‍ കഥയോ മനുഷ്യരെപ്പറ്റിയോ അല്ലെങ്കില്‍ സ്ഥലങ്ങളെപ്പറ്റിയോ മറ്റ് ജീവികളെപ്പറ്റിയോ ഉള്ളതാണ്.

പുരാണം ദേവതയെപ്പറ്റിയുള്ളതാണ്.

അതിലെ ഓരോ വാക്കിലും ദേവചൈതന്യമുണ്ട്.

ഇതാണ് കാതുകളിലൂടെ നമ്മുടെ ഉള്ളിലേക്ക് പോകുന്നത്.

ഇത് കേള്‍ക്കുന്തോറും ഒരു കാന്തം ചാര്‍ജ് ആകുന്നതുപോലെ നമ്മുടെ ഉള്ളിലും ഈശ്വരചൈതന്യം വന്നു ചേരും.

അതുകൊണ്ട് എത്ര കണ്ട് ഭഗവന്നാമം കേള്‍ക്കുന്നുവോ ഭക്തിഗീതങ്ങള്‍ കേള്‍ക്കുന്നുവോ മന്ത്രങ്ങളും സ്തോത്രങ്ങളും കേള്‍ക്കുന്നുവോ അത്ര കണ്ട് നമ്മുടെ ഉള്ളില്‍ ദൈവചൈതന്യം വര്‍ദ്ധിക്കും.

നന്മ വര്‍ദ്ധിക്കും.

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |