പാണ്ഡവരുടെ പിതാവ് പാണ്ഡു രാജാവ് ഒരിക്കൽ വേട്ടയാടുകയായിരുന്നു. രണ്ട് മാനുകൾ ഇണചേരുന്നത് കണ്ട് അദ്ദേഹം അവയ്ക്കുനേരെ അമ്പുകൾ തൊടുത്തു. മുറിവേറ്റു വീണ ആൺമാൻ വിലപിച്ചുകൊണ്ട് പറഞ്ഞു - എന്തിനാണ് മഹാരാജാവേ നിരപരാധികളായ ഞങ്ങളോട് ഇങ്ങനെ ചെയ്തത്? ദുഷ്ടനിഗ്രഹം ചെയ്യുകയല്ലേ ക്ഷത്രിയധർമ്മം ? ഞങ്ങൾ എന്ത് കുറ്റമാണ് ചെയ്‍തത് ?
ഞാൻ ഒരു മുനിയും ഇത് എന്‍റെ പത്നിയുമാണ്. കിന്ദമൻ എന്നാണെന്‍റെ പേര്. ലജ്ജകൊണ്ടാണ് ഞങ്ങൾ മാൻരൂപമെടുത്ത് ഇണചേർന്നത്. ഞങ്ങളോട് വലിയ ദ്രോഹമാണ് അങ്ങ് ചെയ്‍തത്.
പാണ്ഡു പറഞ്ഞു - ഞാൻ അധർമ്മമൊന്നും തന്നെ ചെയ്തിട്ടില്ല. വേട്ടയാടുന്നത് ക്ഷത്രിയധർമ്മത്തിന് വിരുദ്ധമല്ല.
കിന്ദമൻ പറഞ്ഞു - വേട്ടയാടിയതല്ല അങ്ങ് ചെയ്‌ത തെറ്റ്. ഇണ ചേരുന്നത് തടുത്തു എന്നതാണ്. അതൊരു വലിയ പാപമാണ്. എന്തെന്നാൽ ഇണചേരുന്നതിലൂടെയാണ് വംശവൃദ്ധിയുണ്ടാകുന്നത് ഞങ്ങൾ ഇണചേർന്ന് കഴിയുന്നത് വരെ അങ്ങ് കാത്തുനിൽക്കണമായിരുന്നു.
കിന്ദമൻ പാണ്ഡുവിനെ ശപിച്ചു- അങ്ങ് ചെയ്‌ത ദുഷ്കർമ്മത്തിന് പരിണാമവും അതേ രൂപത്തിലുണ്ടാകും. എന്നെങ്കിലും സ്ത്രീസുഖം അനുഭവിക്കാൻ മുതിർന്നാൽ അങ്ങും ആ സ്ത്രീയും മരിച്ചുവീഴും.
ഇതിനുശേഷം കിന്ദമനും പത്നിയും തങ്ങളുടെ ദേഹം വെടിഞ്ഞു.
പാഠങ്ങൾ -
കായംകുളം - ഹരിപ്പാട് റൂട്ടിലാണ് ഏവൂര്‍ ശ്രീകൃഷ്ണക്ഷേത്രം. അഗ്നി ഭഗവാനാണ് ഇവിടെ പ്രതിഷ്ഠ നിര്‍വ്വഹിച്ചത്. കായംകുളം കൊച്ചുണ്ണി ഈ ക്ഷേത്രനടയിലെ ഒരു കടയിലാണ് ജോലിയെടുത്തിരുന്നത്. ഒരിക്കല്‍ കടയുടമ ഇല്ലാത്ത സമയത്ത് ക്ഷേത്രത്തില്‍ ശര്‍ക്കര ആവശ്യം വന്നു. ഉടമയുടെ വീട്ടിലാണ് ശര്‍ക്കര സൂക്ഷിച്ചിരുന്നത്. കൊച്ചുണ്ണി മതില്‍ ചാടിക്കടന്ന് അതെടുത്തുകൊടുത്തു. വിവരമറിഞ്ഞ കടയുടമ കൊച്ചുണ്ണിയെ പിരിച്ചുവിട്ടു. ഭഗവാനെ ഇങ്ങനെ സേവിച്ചതുകൊണ്ടാവാം കൊച്ചുണ്ണിക്ക് നീതിബോധം കൈവന്നത്.
ജന്തുക്കളെ അപേക്ഷിച്ച് സസ്യങ്ങളുടെ സംവേദനശക്‌തിയും വേദനയും വളരെ കുറവാണ്. ധാന്യങ്ങൾ, പഴങ്ങൾ തുടങ്ങിയവ പക്ഷിമൃഗാദികൾക്ക് ഭക്ഷിക്കാനും തൻമാർഗ്ഗേണ പ്രത്യുത്പാദനത്തിനുമാണ് ഉണ്ടാക്കപ്പെടുന്നത് തന്നെ.
ഹനുമാൻ്റെ അനുഗ്രഹത്താൽ എല്ലായിടത്തും വിജയം കൈവരിക്കുക
ഓം ഭൂർഭുവസ്സുവഃ ശ്രീഹനുമതേ നമഃ....
Click here to know more..അദ്ധ്യാത്മ രാമായണം
തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായ....
Click here to know more..നവഗ്രഹ പീഡാഹര സ്തോത്രം
ഗ്രഹാണാമാദിരാദിത്യോ ലോകരക്ഷണകാരകഃ. വിഷണസ്ഥാനസംഭൂതാം ....
Click here to know more..Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Festivals
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shani Mahatmya
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta