പഞ്ചതന്ത്രം - കുഞ്ചന്‍ നമ്പ്യാര്‍

panchatantram_kunchan_nambiar_pdf_cover_page

പാടലീപുത്രം എന്ന മഹാനഗരത്തില്‍ വിദ്യാസമ്പന്നനും, വീര്യവാനും ഇന്ദ്രസദൃശനുമായ സുദര്‍ശനന്‍ എന്ന് പ്രസിദ്ധനായ ഒരു രാജാവുണ്ടായിരുന്നു. സല്‍ക്കര്‍മ്മനിരതനായ അദ്ദേഹത്തിന് തന്‍റെ സുകൃതഫലങ്ങളെന്നോണം എട്ടോ പത്തോ പുത്രന്മാരുണ്ടായിരുന്നു. എന്നാല്‍ ആ മഹാരാജാവിന്‍റെ പുത്രന്മാരെല്ലാരും സുഖലോലുപരും വിദ്യാവിമുഖരും ദുര്‍മാര്‍ഗസഞ്ചാരികളുമായി ജീവിതം കഴിച്ചുവന്നു.

വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

സിംഹനായകൻ മഹാവീര്യവാനവൻ നമ്മെ സ്സംഹരിക്കില്ലെന്നാകിൽ സംശയം വിനാ വരാം. വിശ്വസിച്ചവർകളെ വഞ്ചന ചെയ്തീടുമോ വിശ്വവിശ്രുതൻ വീരൻ വിക്രമി മൃഗാധിപൻ? എങ്കിൽ ഞാൻ വരാമെന്നു കാള ചൊന്നതു കേട്ടു കിങ്കരൻദമനകൻ വന്നിതു സിംഹാന്തികേ വന്ദനം ചെയ്തു ചൊന്നാൻ: ചണ്ഡനാം സമീരണൻ മന്ദമെന്നിയേ വിശ്വമിളക്കുമെന്നാകിലും
എത്രയുമസാരമായുള്ളൊരു തൃണങ്ങളെ ധാത്രിയിൽ നിന്നു പറിച്ചീടുമോ? മഹാമതേ!
ഉന്നതങ്ങളായുള്ള വൃക്ഷങ്ങളെല്ലാം പാടേ ഭിന്നമാക്കുവാൻ കുറവൊട്ടുമേയില്ല താനും. വീര്യമുള്ളവൻ മറ്റുവീര്യമുള്ളവനോടു വിക്രമം പ്രയോഗിച്ചു ദുർബലന്മാരിലല്ല. എന്നതു മൂലം ഭവാൻ കാളയെ വധിക്കയി ല്ലെന്നൊരു വിശ്വാസംകൊണ്ടത് ഞാൻ വരുത്തുന്നേൻ. എന്നതുകേട്ടു പ്രാസാദിച്ചുരചെയ്തു സിംഹം:നിന്നുടെ സഖിയേ ഞാൻ കൊല്ലുമോ ദമനക എന്തെടോ! സഞ്ജീവകനെന്നു പേരെന്നുകേട്ടു ഹന്ത! മേ മഹാസുഖമായവൻ ബന്ധുവായാൽ, താമസം കൂടാതിങ്ങു കൊണ്ടുപോന്നാലും ഭവാൻ കാമസംപ്രാപ്തിപ്രിയൻ ഞാനെന്നുബോധിക്കേണം. അപ്രകാരങ്ങൾ ചെന്നുപറഞ്ഞു ദമനകൻ
തപ്രകമ്പത്തെപ്പോക്കിക്കാളയെകൊണ്ടുപോന്നു
നന്ദിരാജനെ സ്വാമി സന്നിധി തന്നിലാക്കി
നന്ദിപൂണ്ടരികത്തു സേവിച്ചുനിന്നീടിനാൻ. അന്നുതൊട്ടിന്യോന്യസ്നേഹാകുലന്മാരായ്ത്തീർന്നു
നന്ദിയാം സഞ്ജീവകൻ പിംഗലമൃഗേന്ദ്രനും. അന്യരാം ഭൃത്യന്മാരിലാസ്ഥയില്ലാതായ് വന്നു ധന്യനാം മൃഗേന്ദ്രനു നന്ദിസമ്പർക്കം മൂലം.
കാളയും കണ്ഠീരവശഷ്ഠനും ഗുഹാന്തരേ പാളയം പുക്കു തമ്മിൽ പ്രാണവിശ്വാസത്തോടെ കേളിസല്ലാപം കൊണ്ടു കേവലം ദിനേദിനേ മേളിച്ചു മഹോത്സവക്രീഡയാ മേവും കാലം ഭത്യന്മാരമാത്യന്മാർ ചേർച്ചക്കാർ ബന്ധുക്കളും നിത്യസേവകന്മാരും പിള്ളേരും കാവൽക്കാരും - നിത്യവൃത്തിക്കു ലഭിക്കായ്ക്കുകൊണ്ടഹോ കഷ്ടം പ്രത്യഹം പരാധീനപ്പെട്ടുഴലുന്ന കാലം ഏകദാ ദമനകൻ പൂർവജൻകരടനും വ്യകുലംപൂണ്ടു തമ്മിൽ സംസാരം തുടങ്ങിനാർ.
ചൊല്ലിനാൻ ദമനകൻ നമ്മുടെ സ്വയംകൃതം അല്ലയോ മഹാദോഷമിങ്ങനെ സംഭവിപ്പാൻ? തങ്ങൾതാനുണ്ടാക്കുന്ന ദോഷങ്ങൾ മൂന്നുകൂട്ടം സംഗതിവരുമെന്നു സജ്ജനം ചൊല്ലിക്കേൾപ്പൂ. മേഷയുദ്ധംകൊണ്ടാരു ജംബുകൻ മരിച്ചുപോയ ആഷാഢഭൂതിമൂലം നമുക്കും നാശംവന്നു തന്തുവായെന്റെമൂലം ദൂതിക്കുനാശംവന്നു; താന്തന്നെദോഷതയമിങ്ങനെ ജനിപ്പിച്ചു എന്നൊരുയതിശ്രഷ്ഠൻ പണ്ടരുൾചെയ്തുപോലും എന്നതു ഭവാൻ കേട്ടിട്ടില്ലയോ മഹാത്മാവേ! ആയതുകേൾക്കേണമെന്നഗ്രജനുരചെയ്താൻ; പ്രായശോ നിവേദനം ചെയ്തിതു സഹോദരൻ.
7. തങ്ങൾക്കു താനുണ്ടാക്കുന്ന തൃദോഷങ്ങൾ
ദേവശർമ്മാവെന്നൊരു സന്യാസിപണ്ടുണ്ടായി കേവലം ബ്രഹ്മധ്യാനം ചെയ്ത മേവുന്നകാലം എത്രയും ബഹുദവ്യമുണ്ടായി നമുക്കിതു
കത സംഗ്രഹിക്കണമെന്നുടൻ വിചാരിച്ചു തന്നുടെ കുപ്പായത്തിൽവെച്ചുടൻ തുന്നിക്കെട്ടി തുന്നലുണ്ടാക്കിത്തന്റെ ദേഹത്തിലിട്ടുകൊണ്ടു സാരമായ് നടക്കുമ്പോളാഷാഢഭൂതിയെന്നു പേരുമായൊരുവിപൻ സേവിച്ചുകൂടീടിനാൻ: സാരമാം ബഹുദവ്യമിദ്ദേഹം കുപ്പായത്തിൽ - ചേരുമാറിട്ടു തുന്നിക്കൊണ്ടല്ലോ നടക്കുന്നു ഇദ്ധനം കരസ്ഥമാക്കീടുന്നതുണ്ടു ഞാനും ലുബ്ദനോടർത്ഥം കൈക്കലാക്കിയാൽ ദോഷമില്ലാ. ഇത്തരം വിചാരിച്ചു പാദശുശ്രൂഷ ചെയ്ത വൃദ്ധനാം സന്യാസിയെ വിശ്വസിപ്പിച്ചു ധൂർത്തൻ. ശുദ്ധനാഷാഢഭൂതി നന്നിവനിവൻ കയ്യിൽ മദ്ധനം സൂക്ഷിപ്പാനായ് കൊടുത്താൽ ദോഷമില്ല. ഇത്ഥമങ്ങുറച്ചൊരു വാസരേ ഭിക്ഷശ്രഷ്ഠൻ സ്നിഗ്ദ്ധനാമവൻ കയ്യിൽ കുപ്പായം സമർപ്പിച്ചു - കാനനനദിതന്നിൽ സ്നാനത്തിന്നെഴുന്നള്ളി
ാനവും ചെയ്ത ജപിച്ചങ്ങനെ നിൽക്കന്നേരം, ഉദ്ധതന്മാരാം രണ്ടു മേഷങ്ങൾ പരസ്പരം യുദ്ധമാരംഭിച്ചു വാഹിനീതീരന്തന്നിൽ. - ആടുകൾരണ്ടും ബഹുദൂരവേ വാങ്ങിക്കൊണ്ടി
ങ്ങോടിവന്നുടൻ മുട്ടിപ്പിന്നെയും മാറിപ്പോകും പിന്നെയും വന്നുമുട്ടും തമ്മിലീവണ്ണമുള്ള സന്നാഹം കമത്താലങ്ങതയും മുഴുത്തപ്പോൾ ഭിന്നമാം മുഖങ്ങളിൽ നിന്നുടൻ ചോരക്കട്ട ചിന്നിയും ചിതറിയും ഭൂതലേ പതിക്കുന്നു. അന്നേരമൊരു ഭോഷൻ ജംബുകൻ ചെന്നുകണ്ടു നന്നിതു ചോരത്തുള്ളി നമുക്കു പാനംചെയാൻ, - എന്നവൻവിചാരിച്ചു മോഷങ്ങൾ വാങ്ങുന്നേരം ചെന്നുടൻ ചോര നക്കിക്കുടിച്ചു തുടങ്ങിനാൻ. പെട്ടേന്നു മോഷങ്ങളും വന്നുമുട്ടുമ്പോൾ മദ്ധ്യേ

Ramaswamy Sastry and Vighnesh Ghanapaathi

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |