Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

ധർമ്മം നിയമങ്ങൾക്കും അപ്പുറം

ധർമ്മം നിയമങ്ങൾക്കും അപ്പുറം

കുരുക്ഷേത്ര യുദ്ധത്തിൽ ഒരിക്കൽ കർണ്ണൻ യുധിഷ്ഠിരനെ പരാജയപ്പെടുത്തി. യുധിഷ്ഠിരൻ വിശ്രമിക്കാൻ പാളയത്തിലേക്ക് മടങ്ങി. യുധിഷ്ഠിരന് ഗുരുതരമായി പരിക്കേറ്റുവെന്നറിഞ്ഞ കൃഷ്ണനും അർജ്ജുനനും കർണ്ണനോട് യുദ്ധം ചെയ്യാനുള്ള ചുമതല ഭീമസേനനെ ഏൽപ്പിച്ച് യുധിഷ്ടിരനെ കാണാൻ പോയി.

യുദ്ധക്കളത്തിൽ നിന്ന് വരുന്ന അർജ്ജുനനെ കണ്ട യുധിഷ്ഠിരൻ കർണ്ണനെ വധിച്ചിട്ടാണ് വരുന്നതെന്ന് കരുതി. അദ്ദേഹം ആവേശത്തോടെ അർജുനോട് ചോദിച്ചു, 'കർണ്ണനെ വധിച്ചുവോ ?' അർജ്ജുനൻ പറഞ്ഞു, 'ഇല്ല, അങ്ങേക്ക് പരിക്കേറ്റതായി കേട്ടു. അതുകൊണ്ട് വന്നതാണ്.' 

യുധിഷ്ഠിരന് കോപം വന്നു. 'നിന്‍റെ ഗാണ്ഡീവം മറ്റാർക്കെങ്കിലും കൊടുത്ത് എവിടെയെങ്കിലും പോകുന്നതായിരിക്കും ഇതിലും ഭേദം.'

യുധിഷ്ഠരനെ കൊല്ലാൻ അർജ്ജുനൻ വാൾ ഊരാൻ തുടങ്ങി. കൃഷ്ണൻ അദേഹത്തെ തടഞ്ഞു, 'നീ ഇതെന്താണ് ചെയ്യുന്നത് ?' 

അർജ്ജുനൻ പറഞ്ഞു, 'ആരെങ്കിലും എന്നോട് ഗാണ്ഡീവം ഉപേക്ഷിക്കാൻ പറഞ്ഞാൽ പറഞ്ഞയാളുടെ തല ഞാൻ വെട്ടുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. എനിക്കെന്‍റെ വാക്ക് പാലിക്കേണ്ടതുണ്ട്.'

ഭഗവാൻ പറഞ്ഞു, 'നിനക്ക് ബുദ്ധിയില്ലെന്ന് എനിക്കിപ്പോൾ മനസ്സിലായി. ഇതിന് കാരണം നീ വൃദ്ധന്മാരായ ഗുരുജനങ്ങളുമായി ഇടപഴകുകയും അവരെ സേവിക്കുകയും ചെയ്തിട്ടില്ല എന്നതാണ്. അവരെങ്ങനെയാണ് ധർമ്മത്തെയും അധർമ്മത്തെയും വേർതിരിക്കുന്നത് എന്ന് കണ്ടറിഞ്ഞിട്ടില്ല എന്നതാണ്. 

മനുഷ്യന് സ്വന്തം നിലയിൽ ധർമ്മത്തെയും അധർമ്മത്തെയും വേർതിരിച്ചറിയുക അസാധ്യമാണ്. അതിന് ശാസ്ത്രങ്ങളുടെ സഹായം അനിവാര്യമാണ്. കാരണം അത് വളരെ സങ്കീർണ്ണമാണ്. 

കേവലം ഒരു പ്രതിജ്ഞയുടെ പേരിൽ എങ്ങനെയാണ് നിനക്ക് നിന്‍റെ സഹോദരനെ കൊല്ലാൻ തോന്നിയത്? വരുംവരായ്ക ചിന്തിക്കാതെയെടുത്ത ഒരു പ്രതിജ്ഞയുടെ പേരിൽ ഇത്ര കണ്ട് മണ്ടനാകാൻ കഴിയുമോ? നിന്‍റെ പ്രതിജ്ഞ പാലിക്കുന്നത് ശരിയായ കാര്യമാണെന്ന് കരുതുന്നുണ്ടോ? 

എൻ്റെ അഭിപ്രായത്തിൽ ആരെയും ഉപദ്രവിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ ധർമ്മം. നിന്നോട്  യുദ്ധം ചെയ്യാത്ത, നിന്‍റെ ശത്രുവല്ലാത്ത, യുദ്ധത്തിൽ നിന്ന് ഓടിപ്പോകുന്ന, നിന്‍റെ കാൽക്കൽ വീണ, അല്ലെങ്കിൽ നീ ആക്രമിക്കാൻ പോവുകയാണെന്നറിയാത്ത ഒരാളെ കൊല്ലാൻ നിനക്ക് അവകാശമില്ല. ഒന്നുമറിയാത്ത ഒരു കൊച്ചുകുട്ടിയെ പോലെയാണ് നീ പെരുമാറുന്നത്.

ധർമ്മത്തെ അധർമ്മത്തിൽനിന്നും വേർതിരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ബുദ്ധിമാനായ ഒരു ഗുരുവിന്‍റെ  കീഴിൽ പഠിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ. 

ഒരു വേട്ടക്കാരൻ അന്ധനായ ഒരു മൃഗത്തെ കൊന്നു, പക്ഷേ അവൻ അതിൽ നിന്ന് പുണ്യം നേടി. ഒരു സന്യാസി സത്യം പിന്തുടർന്നുവെങ്കിലും പാപം ചെയ്തു. അവരെക്കുറിച്ച് ഞാൻ നിന്നോട് പറയും.

വലാകൻ എന്നൊരു വേടനുണ്ടായിരുന്നു  അവൻ മൃഗങ്ങളെ കൊല്ലുമായിരുന്നെങ്കിലും അവൻ അത് ചെയ്തത് ആഗ്രഹം കൊണ്ടായിരുന്നില്ല, മറിച്ച് തൻ്റെ കുടുംബത്തെ പോറ്റാൻ വേണ്ടിയായിരുന്നു. വലാകൻ നല്ലവനായിരുന്നു.എല്ലായ്പ്പോഴും തൻ്റെ കർത്തവ്യങ്ങളിൽ അർപ്പണബോധമുള്ളവനായിരുന്നു, ഒരിക്കലും പക പുലർത്തിയിരുന്നില്ല.

ഒരു ദിവസം, ഒരുപാട് തേടി നടന്നിട്ടും ഭക്ഷണം ഒന്നും കിട്ടിയില്ല. ഒടുവിൽ അവൻ്റെ കണ്ണുകൾ വെള്ളം കുടിച്ചുകൊണ്ടിരുന്ന അന്ധനായ ഒരു മൃഗത്തിനുമേൽ പതിഞ്ഞു വലാകൻ  അതിനെ കൊന്നു. അത്ഭുതമെന്നു പറയട്ടെ, ആകാശത്ത് നിന്ന് അവനുമേൽ പുഷ്പങ്ങൾ ചൊരിഞ്ഞു. വലാകനെ സ്വർഗത്തിലേക്ക് കൊണ്ടുപോകാൻ ഒരു ദിവ്യ രഥം ഇറങ്ങിവന്നു. 

ഒരിക്കൽ തപസ്സ് മൂലം ശക്തി നേടിയ ആ മൃഗം എല്ലാ ജീവജാലങ്ങളെയും വല്ലാതെ ദ്രോഹിക്കാൻ തുടങ്ങിയിരുന്നു. ദൈവം തന്നെ അതിന്‍റെ കാഴ്ചശക്തി എടുത്തുകളഞ്ഞു. അതിനെ കൊന്നത് വഴി വലിയ ദുരന്തങ്ങൾ ഒഴിവാക്കിയതിനാൽ വലാകൻ പുണ്യം നേടി.

അനേകം നദികൾ സംഗമിക്കുന്ന ഒറ്റപ്പെട്ട വനത്തിൽ കൗശികൻ എന്നൊരു താപസൻ ഉണ്ടായിരുന്നു. അദ്ദേഹം സത്യം മാത്രമേ പറയു എന്ന് പ്രതിജ്ഞ എടുത്തിരുന്നു. ഒരു ദിവസം, കവർച്ചക്കാരിൽ നിന്ന് രക്ഷപെട്ട് ഗ്രാമവാസികൾ കൗശികൻ്റെ വനത്തിൽ അഭയം പ്രാപിച്ചു. താമസിയാതെ, കവർച്ചക്കാർ കൗശികന്‍റെ പക്കലെത്തി, ഗ്രാമവാസികൾ എവിടേക്കാണ് പോയതെന്ന് ചോദിച്ചു. തൻ്റെ പ്രതിജ്ഞ മൂലം കൗശികൻ അവരെ കാണിച്ചുകൊടുത്തു. അത് അവരുടെ മരണത്തിലേക്ക് നയിച്ചു. ധർമ്മത്തിന്‍റെ സൂക്ഷ്മതകൾ മനസ്സിലാക്കാതെ കൗശികൻ സത്യത്തെ  കർക്കശമായി മുറുകെപ്പിടിച്ചത് ഈ ദാരുണമായ ഫലത്തിലേക്ക് നയിച്ചു. ശരിയും തെറ്റും തിരിച്ചറിയാൻ ആഴത്തിലുള്ള ധാരണയും യുക്തിയും  ആവശ്യമാണെന്ന് ഈ കഥകൾ  പഠിപ്പിക്കുന്നു.

കൃഷ്ണൻ്റെ ഉപദേശം യുക്തിയുടെയും ജ്ഞാനത്തിന്റേയും ശബ്ദമാണ്. പ്രതിജ്ഞകൾ കർശനമായി പാലിക്കുന്നതിലൂടെയല്ല, മറിച്ച് അറിവ്, ധാരണ, അനുകമ്പ എന്നിവയിലൂടെ ധർമ്മത്തെ അധർമ്മത്തിൽനിന്നും നിന്ന് വേർതിരിക്കുന്നതിൻ്റെ പ്രാധാന്യം ഇത് ഉയർത്തിക്കാട്ടുന്നു. ധാർമ്മിക തീരുമാനങ്ങൾ എടുക്കുന്നതിൽ  ആഴത്തിലുള്ള ധാരണ ആവശ്യമാണെന്ന് കൃഷ്ണന്‍റെ മാർഗ്ഗനിർദ്ദേശം ഊന്നിപ്പറയുന്നു. ധാർമ്മിക പ്രശ്‌നങ്ങൾ നേരിടുമ്പോൾ ജ്ഞാനികളും അനുഭവസമ്പത്തുള്ളവരും ആയവരിൽനിന്നും മാർഗനിർദേശം തേടേണ്ടതിൻ്റെ പ്രാധാന്യം ഇതെടുത്തുകാണിക്കുന്നു.  പ്രത്യാഘാതങ്ങൾ  പൂർണ്ണമായി പരിഗണിക്കാതെ ആണയിടുന്നതിൻ്റെയും മറ്റും വിഡ്ഢിത്തത്തിലേക്കാണ് ഭഗവാൻ വിരൽ ചൂണ്ടുന്നത്.

വലാകൻ്റെയും കൗശികൻ്റെയും കഥകൾ ധർമ്മത്തിന്‍റെ സങ്കീർണ്ണമായ സ്വഭാവത്തെ വ്യക്തമാക്കുന്നു. കർശനമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ധാർമ്മിക തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്ന് അവ തെളിയിക്കുന്നു; ധർമ്മം എന്താണെന്ന് നിർണ്ണയിക്കുന്നതിൽ സന്ദർഭം, ഉദ്ദേശം, ബുദ്ധി എന്നിവ പ്രധാന പങ്ക് വഹിക്കുന്നു. സന്ദർഭത്തെയും പ്രത്യാഘാതങ്ങളെയും ആശ്രയിച്ച് നല്ലതോ ചീത്തയോ ആയി വിലയിരുത്തപ്പെടുന്ന പ്രവൃത്തികൾക്ക് വ്യത്യസ്ത ഫലങ്ങൾ ഉണ്ടാകുമെന്ന് ഈ ഉദാഹരണങ്ങൾ കാണിക്കുന്നു. വലാകൻ അന്ധനായ മൃഗത്തെ കൊന്നത്, ക്രൂരമായി തോന്നാമെങ്കിലും, അതൊരു പുണ്യപ്രവൃത്തിയായി മാറി. അതേസമയം കൗശികൻ സത്യനിഷ്ഠ പാലിച്ചുവെങ്കിലും അതിലൂടെ ഒരു ദുരന്തം വരുത്തിവെച്ചു .

34.4K
5.2K

Comments

ydsfG
കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

Read more comments

Knowledge Bank

യക്ഷന്മാരുടെ മാതാപിതാക്കൾ

പിതാവ് - കശ്യപൻ. അമ്മ - വിശ്വ (ദക്ഷൻ്റെ മകൾ).

അര്‍ജുനന്‍റെ പാശുപതാസ്ത്രം

അര്‍ജുനന് പരമശിവന്‍ പാശുപതാസ്ത്രം കൊടുത്ത സങ്കല്പത്തിലുള്ള പ്രതിഷ്ഠയാണ് കാസര്‍കോഡ് ജില്ലയിലെ അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തിലുള്ളത്.

Quiz

അച്ചന്‍കോവില്‍ ക്ഷേത്രം ഏത് സ്ഥലത്തിന് സമീപമാണ് ?
മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon