Makara Sankranti Special - Surya Homa for Wisdom - 14, January

Pray for wisdom by participating in this homa.

Click here to participate

ജയവിജയന്മാർ

ജയവിജയന്മാർ

ബ്രഹ്മാവ് സനകൻ, സനന്ദനൻ, സനാതനൻ, സനത്കുമാരൻ എന്നിങ്ങനെ നാലു പുത്രന്മാരെ സൃഷ്ടിച്ചു. നിത്യമായി ബാല്യാവസ്ഥയിൽ ആയതുകൊണ്ട് കുമാരന്മാർ എന്നാണവർ വിളിക്കപ്പെടുന്നത്. അവർക്ക് സ്വതന്ത്രമായി എവിടെയും സഞ്ചരിക്കാമായിരുന്നു.

ഒരിക്കൽ അവർ വൈകുണ്ഠത്തിൽ മഹാവിഷ്ണുവിനെ കാണാനായി പോയി. ഏഴു കവാടങ്ങളിലൂടെ കടന്ന് വേണം ഭഗവാന്‍റെ പക്കലെത്താൻ. ആറ് കവാടങ്ങൾ കടന്ന് ഏഴാമത്തെ കവാടത്തിലെത്തിയപ്പോൾ ദ്വാരപാലകന്മാരായ ജയനും വിജയനും 'നിങ്ങളുടെ വസ്ത്രം ശരിയല്ല',എന്ന് പറഞ്ഞ് അവരെ തടഞ്ഞു.

കുമാരന്മാർ മറുപടി പറഞ്ഞു, 'ഞങ്ങൾ ബ്രഹ്മാവിൻ്റെ മക്കളാണ്. മഹാവിഷ്ണുവിനെ കാണാൻ വന്നതാണ്. ഞങ്ങളെ തടയാൻ ശ്രമിക്കരുത്.' ജയൻ  കടുത്ത സ്വരത്തിൽ പറഞ്ഞു, 'തർക്കിക്കരുത്. ഇവിടെ കുഴപ്പങ്ങൾ ഉണ്ടാക്കിയാൽ പിടിച്ച് പുറത്താക്കും.'

ഈ അപമാനം കുമാരന്മാരെ കോപിഷ്ഠരാക്കി. അവർ ജയനേയും വിജയനേയും ശപിച്ചു, 'ഈ പുണ്യസ്ഥലത്ത് താമസിക്കാൻ നിങ്ങൾക്ക് അർഹതയില്ല. ഭൂമിയിൽ അസുരന്മാരായി ജനിക്കുക.' ജയനും വിജയനും തങ്ങളുടെ  തെറ്റ് മനസ്സിലായി. അവർ കുമാരന്മാരുടെ കാൽക്കൽ വീണു ക്ഷമ ചോദിച്ചു.

മഹാവിഷ്ണുവും മഹാലക്ഷ്മിയും അവിടെ പ്രത്യക്ഷപ്പെട്ടു. കുമാരന്മാർ അവരെ സ്തുതിച്ചു. ജയനും വിജയനും മഹാവിഷ്ണുവിനോട് ശാപത്തിൽ നിന്ന് മുക്തിക്കായി പ്രാർത്ഥിച്ചു.

മഹാവിഷ്ണു കുമാരന്മാരോട് ശാപത്തെപ്പറ്റി പുനരാലോചിക്കാൻ ആവശ്യപ്പെട്ടു. കുമാരന്മാർ ജയനോടും വിജയനോടും ചോദിച്ചു, 'നിങ്ങൾക്ക് ഭഗവാൻ്റെ ഭക്തരായി നൂറ് ജന്മങ്ങൾ വേണോ അതോ ശത്രുക്കളായി മൂന്ന് ജന്മങ്ങൾ വേണോ?' ഭഗവാന്‍റെ പക്കലേക്ക് വേഗത്തിൽ മടങ്ങാനായി അവർ ഭഗവാന്‍റെ ശത്രുക്കളായുള്ള മൂന്ന് ജന്മങ്ങൾ തിരഞ്ഞെടുത്തു.

അങ്ങനെ അവർ മൂന്ന് വട്ടം ഭൂമിയിൽ അസുരന്മാരായി പിറന്നു.

  1. ആദ്യ ജന്മത്തിൽ - ഹിരണ്യാക്ഷൻ, ഹിരണ്യകശിപു.
  2. രണ്ടാം ജന്മത്തിൽ - രാവണൻ, കുംഭകർണ്ണൻ.
  3. മൂന്നാം ജന്മത്തിൽ ശിശുപാലൻ, ദന്തവക്രൻ.

ഈ ജന്മങ്ങളിലെല്ലാം അവർ മഹാവിഷ്ണുവിൻ്റെ ശത്രുക്കളായിരുന്നു. ഭഗവാൻ, വരാഹം, നരസിംഹം, ശ്രീരാമൻ, ശ്രീകൃഷ്ണൻ എന്നീ അവതാരങ്ങളിലൂടെ അവരെ വധിക്കുകയും ശാപത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു.

പാഠങ്ങൾ:

  1. ജയന്‍റെയും വിജയന്‍റെയും അഹങ്കാരവും കുമാരന്മാരോട് കാണിച്ച അനാദരവും അവരുടെ ശാപത്തിനും ശിക്ഷയ്ക്കും കാരണമായി. വിനയം വളരെ പ്രധാനമായ ഒരു ഗുണമാണ്.
  2. അസുരജന്മങ്ങളിൽ ശത്രുക്കളായിരുന്നിട്ടും, ജയന്‍റെയും വിജയന്‍റെയും വിഷ്ണുവുമായുള്ള ബന്ധം ഒടുവിൽ അവരുടെ നന്മയിലേക്ക് നയിച്ചു. ഈശ്വരനുമായുള്ള ബന്ധം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
  3. മഹാവിഷ്ണുവിലേക്ക് വേഗത്തിൽ മടങ്ങാൻ ജയനും വിജയനും ഭഗവാന്‍റെ ശത്രുക്കളായുള്ള മൂന്ന് ജന്മങ്ങൾ  തിരഞ്ഞെടുത്തു. ബുദ്ധിപരമായ തീരുമാനങ്ങൾക്ക് കഷ്ടപ്പാടുകൾ കുറയ്ക്കാൻ കഴിയും.
16.7K
2.5K

Comments

Security Code
33939
finger point down
നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

ഗുണപ്രദമായ ഒരു പാട് അറിവുകൾ 🙏🙏🙏 -Vinod

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

Read more comments

Knowledge Bank

ഐക്യം വളർത്താൻ കിംവദന്തികൾ ഒഴിവാക്കുക

അപവാദങ്ങളും കിംവദന്തികളും ഒഴിവാക്കുക എന്ന ഒറ്റ കാര്യം കൊണ്ട് മാത്രം ലോകത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാൻ സാധിക്കും. സ്വന്തം വാക്കുകളെ നിയന്ത്രിക്കുന്നത് ലോകത്തെ കൂടുതൽ ഐക്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കും.

ഗുരുവായൂരിലെ കൊടിമരം

ഗുരുവായൂരിലെ ആദ്യത്തെ കൊടിമരം മലകുറുന്തോട്ടി കൊണ്ടുള്ളത് ആയിരുന്നു.

Quiz

ലോമഹര്‍ഷണന്‍ എന്ന ആദ്യത്തെ സൂതനെ വധിച്ചതാര് ?
മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...