ചന്ദ്രനും ദേവന്മാരുമായി യുദ്ധം

ചന്ദ്രനും ദേവന്മാരുമായി യുദ്ധം


ചന്ദ്രനും ചന്ദ്രന്‍റെ ഗുരുപത്നി താരയും തമ്മിൽ പ്രണയത്തിലായി .

താര ചന്ദ്രന്‍റെ കൂടെ താമസവും തുടങ്ങി .

ഗുരു ബൃഹസ്പതി വന്നു വിളിച്ചിട്ടൊന്നും ചന്ദ്രൻ താരയെ വിട്ടുകൊടുത്തില്ല .

ബൃഹസ്പതി പരാതിയുമായി ദേവേന്ദ്രന്‍റെ അടുക്കൽ ചെന്നു .

ആ ദുഷ്ടൻ ചന്ദ്രൻ എന്‍റെ സുന്ദരിയായ പത്നിയെ തട്ടിയെടുത്തു .

ഞാൻ പലപ്രാവശ്യം അപേക്ഷിച്ചു.

എന്നിട്ടും വിട്ടു തന്നില്ല .

അങ്ങ് തന്നെ ഒരു വഴിയുണ്ടാക്കണം .

ദേവേന്ദ്രന്‍റെയും ഗുരുവാണ് ബൃഹസ്പതി .

അങ്ങ് വിഷമിക്കേണ്ട.

എല്ലാം ശരിയാക്കാം.

ആദ്യം ഒരു ദൂതനെ അയക്കാം.

എന്നിട്ടും ചന്ദ്രൻ കേട്ടില്ലെങ്കിൽ സേനയുമായി ഞാൻ തന്നെ പോകാം .

ഇന്ദ്രന്‍റെ ദൂതൻ ചന്ദ്രന്‍റെ പക്കൽ ചെന്ന് പറഞ്ഞു - ദേവരാജന്‍റെ അങ്ങേക്കുള്ള സന്ദേശവുമായാണ് ഞാൻ വന്നിരിക്കുന്നത് .

അദ്ദേഹത്തിന്‍റെ വാക്കുകളിൽ തന്നെ ഞാനതു പറയാം .

മഹാത്മൻ, സുധാനിധേ, അങ്ങേക്ക് ധർമ്മം അറിയാമല്ലോ.

അങ്ങയുടെ പിതാവ് അത്രി മഹർഷി വലിയ ഒരു ധർമ്മാത്മാവായിരുന്നു .

ധർമ്മത്തെ പറ്റി അങ്ങേക്ക് അറിയാത്തതായി ഒന്നുമില്ല .

അങ്ങയുടെ സൽപ്പേരിനു കോട്ടം തട്ടുന്നതായി അങ്ങ് ഒന്നും ചെയ്യരുത് .

സ്വന്തം ഭാര്യയുടെ സംരക്ഷണം ഓരോ ഭർത്താവിന്‍റേയും കടമയാണ് .

ദേവഗുരു അത് തന്നെയാണ് ചെയ്യുന്നത് .

താരയെ വിട്ടു കൊടുത്തില്ലെങ്കിൽ വലിയ പ്രശ്നമുണ്ടാകാം .

അങ്ങേക്ക് ദക്ഷന്‍റെ 27 പുത്രിമാർ ഭാര്യമാരായിട്ടില്ലേ?

പിന്നെയെന്തിന് ഇങ്ങനെ ഒരു ബന്ധം?

അങ്ങ് ഈ ചെയ്യുന്നത് ധർമ്മത്തിന് നിരക്കുന്നതല്ല .

അതുകൊണ്ട് താരയെ സ്വഗൃഹത്തിലേക്കു ഉടനെ പറഞ്ഞയക്കുക.

ചന്ദ്രൻ ദൂതൻ വഴി തന്‍റെ മറുപടിയും കൊടുത്തയച്ചു .

ദേവരാജന്‍, അങ്ങ് വലിയ ധർമ്മജ്ഞനാണ് .

ബൃഹസ്പതിയും വലിയ ധർമ്മജ്ഞനാണ് .

ധർമ്മം ഉപദേശിക്കുന്നതിലാണ് എല്ലാവര്‍ക്കും താത്പര്യം .

താൻ തന്നെ ഉപദേശിച്ച ധർമ്മത്തെ പാലിക്കുന്നതിൽ ആർക്കും വലിയ താത്പര്യമൊന്നുമില്ല .

എന്താണ് ധർമ്മം?

പ്രകൃതിയിൽ എന്ത് സഹജമാണോ അതാണ് ധർമ്മം എന്നാണ് ഗുരുനാഥൻ നമ്മെ പഠിപ്പിച്ചത് .

ബലവാന്‍റെ പക്കൽ അവന് ചേർന്നതെല്ലാം തനിയെ വന്നു ചേരും .

ഇത് പ്രകൃതിയുടെ നിയമമല്ലേ?

എന്‍റെ മുതൽ അവൻ തട്ടിയെടുത്തു എന്നത് ദുർബലന്‍റെ വാദമാണ് .

താര സ്വയം എന്‍റെ പക്കൽ വന്നതാണ് .

അവൾ എന്നിൽ അനുരക്തയുമാണ് .

എന്‍റെ പക്കലാണ് അവൾ സുഖം കണ്ടെത്തിയത് .

ഞാൻ എന്ത് ന്യായം പറഞ്ഞു അവളെ തിരിച്ചയക്കണം?

എത്ര പത്നിമാരുണ്ടെങ്കിലും തന്നെ സ്നേഹിക്കുന്ന സ്ത്രീയുടെ കൂടെയാണ് പുരുഷൻ സുഖം കണ്ടെത്തുന്നത്.

അതുകൊണ്ടു എന്തുവേണമെങ്കിലും ചെയ്തോളു, ഞാനായിട്ട് താരയെ തിരിച്ചയക്കുവാൻ ഉദ്ദേശിക്കുന്നില്ല.

ദൂതൻ പറഞ്ഞത് കേട്ട് ഇന്ദ്രൻ ചന്ദ്രനോട് യുദ്ധത്തിന് തയ്യാറെടുക്കാൻ തുടങ്ങി

ഇതറിഞ്ഞതും അസുരഗുരു ശുക്രാചാര്യന്‍ ചന്ദ്രന്‍റെ പക്കൽ പോയി പറഞ്ഞു - അങ്ങയുടെ പക്കലാണ് ന്യായം .

ഒരിക്കലും താരയെ വിട്ടു കൊടുക്കരുത്.

ഞങ്ങളൊക്കെ അങ്ങയുടെ കൂടെയുണ്ട് , യുദ്ധമുണ്ടായൽ എന്‍റെ മന്ത്രശക്തി കൊണ്ട് ഞാനങ്ങയെ രക്ഷിക്കും.

ശുക്രാചാര്യന്‍ ചന്ദ്രനെ സഹായിക്കുന്നു എന്നറിഞ്ഞ മഹാദേവൻ ബൃഹസ്പതിയുടെ പക്ഷം ചേർന്ന് യുദ്ധം തുടങ്ങി .

യുദ്ധം വര്‍ഷങ്ങളോളം നീണ്ടു .

ബ്രഹ്‌മാവ്‌ യുദ്ധഭൂമിയിൽ വന്ന് ചന്ദ്രനോട് പറഞ്ഞു - താരയെ ഉടനെ തിരിച്ചു കൊടുത്തില്ലെങ്കിൽ മഹാവിഷ്ണുവിനോട് പറഞ്ഞു നിന്നെ വേരോടെ പിഴുതെറിയും .

ബ്രഹ്‌മാവ്‌ ശുക്രാചാര്യനോടും കയർത്തു - അസുരന്മാരുടെ കൂടെ കൂടി അങ്ങയുടെ ബുദ്ധി നഷ്ടപ്പെട്ടോ ?

ശുക്രാചാര്യന്‍ തന്‍റെ പിന്തുണ പിൻവലിച്ചു .

ചന്ദ്രന് രക്ഷയില്ലാതായി .

താരയെ തിരിച്ചു കൊടുത്തു .

പക്ഷെ, പ്രശ്‍നം അവിടം കൊണ്ട് തീർന്നില്ല .

മലയാളം

മലയാളം

ദേവീഭാഗവതം

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...