Makara Sankranti Special - Surya Homa for Wisdom - 14, January

Pray for wisdom by participating in this homa.

Click here to participate

കൃഷ്ണൻ ദ്രൗപദിക്ക് നൽകിയ ഉറപ്പ്

കൃഷ്ണൻ ദ്രൗപദിക്ക് നൽകിയ ഉറപ്പ്

പകിടകളിയിൽ പാണ്ഡവർ പരാജയപ്പെട്ട വിവരം അറിഞ്ഞപ്പോൾ ഭഗവാൻ ദ്വാരകയിലായിരുന്നു. അറിഞ്ഞതും നേരെ ഹസ്തിനപുരത്തിലേക്കും പിന്നെ പാണ്ഡവർ താമസിസിച്ചിരുന്ന വനത്തിലേക്കും പോയി.

 ദ്രൗപദി കൃഷ്ണനോട് പറഞ്ഞു, 'മധുസൂദനാ, അങ്ങാണ് സ്രഷ്ടാവ് എന്ന്  മുനിമാരിൽനിന്നും ഞാൻ കേട്ടിട്ടുണ്ട്. അങ്ങ് അജയ്യനായ വിഷ്ണുവാണെന്ന് പരശുരാമൻ എന്നോട് പറഞ്ഞിട്ടുണ്ട്. യജ്ഞങ്ങളുടെയും ദേവതകളുടെയും പഞ്ചഭൂതങ്ങളുടെയും സത്തയാണ് അങ്ങെന്നെനിക്കറിയാം. പ്രപഞ്ചത്തിന്‍റെ ആധാരം തന്നെ ഭഗവാനാണ്.'

ഇത്രയും പറഞ്ഞതോടെ ദ്രൗപദിയുടെ കണ്ണുകളിൽനിന്ന് നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങി. തേങ്ങിക്കരഞ്ഞുകൊണ്ട് ദ്രൗപദി പറഞ്ഞു, 'ഞാൻ പാണ്ഡവരുടെ ഭാര്യയും ധൃഷ്ടദ്യുമ്നൻ്റെ സഹോദരിയും അങ്ങയുടെ ബന്ധുവുമാണ്. സമ്പൂർണ സദസ്സിൽ വെച്ച് കൗരവർ എന്നെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചു. എന്‍റെ മാസമുറയുടെ സമയമായിരുന്നു. എന്നെ വിവസ്ത്രയാക്കാൻ നോക്കി. എൻ്റെ ഭർത്താക്കന്മാർക്ക് എന്നെ സംരക്ഷിക്കാൻ കഴിഞ്ഞില്ല.

'ആ നീചനായ ദുര്യോധനൻ ചെറുപ്രായത്തിൽത്തന്നെ ഭീമനെ ചതിച്ച് വെള്ളത്തിലിട്ടു കൊല്ലാൻ നോക്കിയിട്ടുണ്ട്. അവൻ തന്നെ പാണ്ഡവരെ ലാക്ഷഗൃഹത്തിൽ ചുട്ടുകൊല്ലാൻ ശ്രമിച്ചു. ദുശ്ശാസനൻ എൻ്റെ തലമുടിയിൽ പിടിച്ച് വലിച്ചിഴച്ചു.’

'ഞാൻ അഗ്നിയിൽ നിന്ന് ജനിച്ച ഒരു കുലീന സ്ത്രീയാണ്. എനിക്ക് അങ്ങയോട് ശുദ്ധമായ സ്നേഹവും ഭക്തിയുമുണ്ട്. അങ്ങേയ്ക്ക് എന്നെ സംരക്ഷിക്കാനുള്ള കഴിവുണ്ട്. അങ്ങ് ഭക്തന്മാരുടെ വശംവദനാണെന്ന് പ്രസിദ്ധനാണ്. എന്നിട്ടും അങ്ങെന്‍റെ അപേക്ഷ കേട്ടില്ല.'

ഭഗവാൻ പറഞ്ഞു, 'ദ്രൗപദി, നീ ആരുടെയെങ്കിലും മേൽ കോപപ്പെട്ടാൽ അവർ മരിച്ചതിന് തുല്യമായിക്കഴിഞ്ഞുവെന്ന് മനസ്സിലാക്കിക്കൊള്ളൂ. ഇന്ന് നീ കരയുന്നതുപോലെ അവരുടേയും ഭാര്യമാർ കരയും. അവരുടെ കണ്ണുനീർ അവസാനിക്കില്ല.അധികം വൈകാതെ അവരൊക്കെ ചെന്നായ്ക്കൾക്കും നരികൾക്കും ആഹാരമായി മാറും. നീ ചക്രവർത്തിനിയാകും. ആകാശം പിളർന്നാലും കടൽ വറ്റിപ്പോയാലും ഹിമാലയം തന്നെ ഉടഞ്ഞുവീണാലും എന്‍റെ ഈ വാഗ്‌ദാനം തെറ്റില്ലാ.'

26.6K
4.0K

Comments

Security Code
59593
finger point down
വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

വേദധാര എല്ലാവർക്കും ഒരു വഴി കാട്ടിയാവട്ടെ -User_spfruc

വളരെ നന്നായിരിക്കുന്നു 🙏🏻🙏🏻🙏🏻 -User_spifxb

വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

Read more comments

Knowledge Bank

എന്താണ് പഞ്ചാഗ്നിസാധന?

നാലു പുറവും തീയും മുകളിൽ സൂര്യനുമായി ഇരുന്ന് ചെയ്യുന്ന കഠിന തപസ്സ്.

എന്താണ് ഭക്തി?

ഭഗവാനോട് മാത്രമായുള്ള പ്രേമമാണ് ഭക്തി. ഇത് വിശ്വാസത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റെയും പാതയാണ്. ഭക്തൻ തന്നെ ഭഗവാന് പൂർണ്ണമായും സമർപ്പിക്കുന്നു. ഭഗവാൻ ഭക്തന്‍റെ എല്ലാവിധ സങ്കടങ്ങളും നീക്കുന്നു. ഭക്തൻ തന്‍റെ എല്ലാ പ്രവൃത്തികളും നിസ്വാർത്ഥമായി ഭഗവാനുവേണ്ടി, ഭഗവാനെ സന്തോഷിപ്പിക്കാനായി ചെയ്യുന്നു. ഭക്തിയിലൂടെ ജ്ഞാനവും ആത്മസാക്ഷാത്ക്കാരവും കൈവരുന്നു.

Quiz

ഗുഡാകേശന്‍ എന്ന് ഭഗവദ് ഗീതയില്‍ വിളിക്കുന്നതാരെയാണ് ?
മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...