Makara Sankranti Special - Surya Homa for Wisdom - 14, January

Pray for wisdom by participating in this homa.

Click here to participate

കാർത്തവീര്യാർജുനന് ആയിരം കൈകൾ ലഭിക്കുന്നു

കാർത്തവീര്യാർജുനന് ആയിരം കൈകൾ ലഭിക്കുന്നു

രാവണനെ വരെ പരാജയപ്പെടുത്തിയ ആയിരം കൈകളുള്ള കാർത്തവീര്യാർജുനന്‍റെ അച്ഛൻ കൃതവീര്യന്   ഒരു വർഷക്കാലം സങ്കഷ്ടി വ്രതമനുഷ്ടിച്ചാണ് പുത്രനുണ്ടായത്. എന്നാൽ പിറന്ന സമയത്ത് കുഞ്ഞിന് കൈകളും കാലുകളും ഉണ്ടായിരുന്നില്ല. കുഞ്ഞിന്‍റെ അമ്മ ഏങ്ങിക്കരഞ്ഞു, 'ഇങ്ങനെ ഒരു കുഞ്ഞിനെ എനിക്കെന്തിനാണ് നൽകിയത്? ഇതിലും ഭേദം ഞാൻ വന്ധ്യയായി ഇരിക്കുന്നതായിരുന്നു. എന്‍റെ പൂർവ്വജന്മപാപം ഇനിയും തീർന്നിട്ടില്ലെന്ന് തോന്നുന്നു. ഗണപതി ഭഗവാന്‍റെ അനുഗ്രഹം ഇങ്ങനെ പരിണമിച്ചുവല്ലോ !'

കൃതവീര്യനും വിലപിച്ചു, 'ഭഗവാനേ അങ്ങ് കരുണാമയനും സ്മരണമാത്രത്തിൽ അനുഗ്രഹിക്കുന്നവനും ആണെന്നാണല്ലോ എല്ലാവരും പറയുന്നത്. അങ്ങയെ ആശ്രയിച്ച എനിക്കെന്തുകൊണ്ടാണ് ഈ ഗതി വന്നത്? എന്‍റെ ജപവും തപവും ദാനവും എല്ലാമെല്ലാം വ്യർത്ഥമായല്ലോ ! കർമ്മാനുഷ്ടാനങ്ങൾക്കൊന്നും വിധിയെ മറികടക്കാൻ ആവില്ലെന്നതാണ് സത്യം.'

മന്ത്രിമാരും ഉപദേശകന്മാരും അദ്ദേഹത്തെ ആശ്വസിപ്പിച്ചു, 'വരാനുള്ളത് വരിക തന്നെ ചെയ്യും. ചതിയാണെന്ന് മനസ്സിലാക്കാതെയാണോ ശ്രീരാമൻ മാനിനെ പിന്തുടർന്നത്? ചതിക്കപ്പെടാം എന്നറിയാതെയാണോ യുധിഷ്ഠിരൻ ചൂതുകളിയിൽ ഏർപ്പെട്ടത്? ഒരു വൃക്ഷത്തിൽ പൂവും കായ്കളും സമയാസമയങ്ങളിൽ ഉണ്ടാകുന്നതുപോലെ അങ്ങയുടെ സൽക്കർമ്മങ്ങൾക്കും ഫലപ്രാപ്തി ഉണ്ടാകും. ഗണപതി ഭഗവാൻ അങ്ങയെ കൈവിടില്ല.'

കാർത്തവീര്യന് പന്ത്രണ്ട് വയസ്സായപ്പോൾ ദത്താത്രേയ ഭഗവാൻ അവരെ സന്ദർശിച്ചു. തന്‍റെ സങ്കടമുണർത്തിച്ച കൃതവീര്യനോട് ദത്താത്രേയൻ പറഞ്ഞു, 'കാർത്തവീര്യന് ഞാൻ ഗണപതിയുടെ ഏകാക്ഷര മന്ത്രം ഉപദേശിക്കാം. ആ മന്ത്രം കൊണ്ട് അവൻ തപസ്സ് ചെയ്യട്ടെ. എല്ലാം ശരിയാകും.'

ഇത് പ്രകാരം കാർത്തവീര്യനെ വനത്തിൽ ഒരിടത്തു കൊണ്ട് ചെന്ന് ഒരു പർണ്ണശാലയുണ്ടാക്കി അതിൽ കിടത്തി. കാർത്തവീര്യൻ വായു മാത്രം ഭക്ഷണമാക്കി പന്ത്രണ്ട് വർഷം തപസ്സ് ചെയ്തു. ഗണപതി ഭഗവാൻ സംതൃപ്തനായി കാർത്തവീര്യനു മുന്നിൽ പ്രത്യക്ഷപ്പെട്ടു.

കാർത്തവീര്യൻ ഭഗവാനോട് രണ്ട് വരങ്ങൾ ചോദിച്ചു: തനിക്ക് ഭഗവാന്‍റെ പാദാരവിന്ദങ്ങളിൽ അചഞ്ചലമായ ഭക്തിയുണ്ടാകണം, മാതാപിതാക്കന്മാരുടെ ദുഃഖം തീരാൻ തന്‍റെ അംഗവൈകല്യം തീർത്തു തരണം.ഭഗവാൻ അനുഗ്രഹിച്ചു. കാർത്തവീര്യന് ഗണപതി ഭഗവാൻ രണ്ട് കാലുകളും ആയിരം കൈകളും നൽകി.

പാഠങ്ങൾ:

  1. അസാദ്ധ്യമെന്ന് കരുതപ്പെടുന്നത് പോലും ഭക്തിയിലൂടെയും പരിശ്രമത്തിലൂടെയും നേടിയെടുക്കാം.
  2. കാര്യം എത്ര ദുഷ്കരമോ അത്ര കണ്ട് പ്രയത്നിക്കേണ്ടിയും വരും. പന്ത്രണ്ട് വർഷത്തെ കഠിന തപസ്സിനൊടുവിലാണ് കാർത്തവീര്യന് കാര്യസിദ്ധി ഉണ്ടായത്.
  3. ഉടൻ ഫലം ലഭിച്ചില്ലെന്ന് കണ്ട് നിരാശപ്പെടരുത്. പ്രാർത്ഥനയും പ്രയത്നവും തുടർന്നുകൊണ്ടേയിരിക്കണം.
59.7K
9.0K

Comments

Security Code
14906
finger point down
ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

ഇങ്ങനെ ഒരു ഗ്രൂപ്പിൽ എനിക്കു അംഗം ആകാൻ കഴിഞ്ഞതിൽ ഈശ്വരനാമത്തിൽ നന്ദി പറയുന്നു -അംബികദേവി

വളരെ നന്നായിരിക്കുന്നു 🙏🏻🙏🏻🙏🏻 -User_spifxb

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

Read more comments

Knowledge Bank

ഇഷ്ടദേവതയും കുടുംബദേവതയും

തന്‍റെ ഇഷ്ടദേവതയേയും കുടുംബദേവതയേയും ഉപേക്ഷിച്ച് കാര്യസാദ്ധ്യത്തിനായി മറ്റ് ദേവതകളുടെ പിന്നാലെ പോകുന്നവർ ഒടുവിൽ ഒന്നും നേടുകയില്ലാ.

പരശുരാമന്‍ സ്ഥാപിച്ച അഞ്ച് ശാസ്താക്ഷേത്രങ്ങള്‍

ശബരിമല, അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ, കാന്തമല.

Quiz

എവിടെയാണ് ദ്വാരക ?
മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...